താനൂർ സി.െഎക്ക് സ്ഥലം മാറ്റം; ഹർത്താൽ അന്വേഷണം അട്ടിമറിക്കാനെന്ന് ആരോപണം
text_fieldsമലപ്പുറം: വാട്സ്ആപ് ഹർത്താലിനെ തുടർന്ന് കൂടുതൽ അക്രമസംഭവങ്ങളുണ്ടായ താനൂരിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. ഇതിെൻറ ആദ്യപടിയായി അന്വേഷണ ഉദ്യോഗസ്ഥനായ സി.െഎ സി. അലവിയെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. ഹർത്താലിെൻറ മറവിൽ അക്രമങ്ങൾ അഴിച്ചുവിട്ടവരെ പിടികൂടാനിരിക്കെയാണ് സി.െഎയുടെ പെെട്ടന്നുള്ള സ്ഥാനചലനം. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങാതെ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന നിർബന്ധ ബുദ്ധിയുള്ള ഉദ്യോഗസ്ഥനെയാണ് മാറ്റുന്നതെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ കൂടുതലും സി.പി.എം അനുഭാവികളാണ്. ഇനി പിടികൂടാനുള്ളവരിലും സി.പി.എം, മുസ്ലിം ലീഗ് പ്രവർത്തകരുെണ്ടന്നാണ് അറിയുന്നത്.
ഇൗ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് തുടരന്വേഷണങ്ങളെ ദുർബലമാക്കാനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. താനൂരിൽ കടകൾക്കും പൊലീസിനും നേരെയുണ്ടായ അക്രമസംഭവങ്ങളിൽ 28 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിൽ 19 പേർ റിമാൻഡിലാണ്. ബാക്കിയുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇനിയും നിരവധി പേരെ പിടികൂടാനുണ്ട്. ബേക്കറി തകർത്ത സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടിയത് ചൊവ്വാഴ്ചയാണ്.
സംഭവത്തിന് ശേഷം താനൂരിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി കാമറകളിൽനിന്ന് ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇതോടെ അറസ്റ്റ് ഭയന്ന് പലരും മുങ്ങി. ഇവർക്കായി അന്വേഷണം ഉൗർജിതമായി തുടരുന്നതിനിടെയാണ് സ്ഥലം മാറ്റം. ഇതിന് മുമ്പും സി.െഎയുടെ കർക്കശ നിലപാട് പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ അസംതൃപ്തിക്ക് കാരണമായിരുന്നു. പലതവണ സ്ഥലം മാറ്റാൻ നീക്കവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
