ശബരിമല സ്വർണ്ണകൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
text_fieldsതിരുവനന്തപുരം: ശബരിമലസ്വർക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് വിധി പുറപ്പെടുവിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ശബരിമലയിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലെയും ദ്വാരപാലകശിൽപത്തിലെയും സ്വർണം അപഹരിച്ച കേസുകളിലാണ് തന്ത്രി കണ്ഠരര് രാജീവർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
തന്ത്രിക്ക് കേസിൽ നേരിട്ട് പങ്കേുണ്ടന്നും മുഖ‍്യപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയുമായി 2004 മുതൽ ബന്ധമുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. 2.05 കോടി രൂപ തന്ത്രിയുടെ പേരിലും 62 ലക്ഷം രൂപ ഭാര്യയുടെ പേരിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ദേവസ്വം ബോർഡിൽ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രി ഇടപെടാറുള്ളതെന്നും ഭരണപരമായ കാര്യങ്ങളിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ഹൈകോടതിയെ സമീപിക്കാനാണ് സാധ‍്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

