Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലെ ജനങ്ങൾക്ക് നന്ദി; വർഗീയ രാഷ്ട്രീയം ഇനിയും തുറന്നുകാട്ടും -ജെ.പി നദ്ദ
text_fieldsbookmark_border
ന്യൂഡൽഹി: ബി.ജെ.പിക്ക് മെച്ചപ്പെട്ട വിജയം നൽകിയ കേരളത്തിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. വിജയത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പാർട്ടി പ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിേൻറയും യു.ഡി.എഫിേൻറയും അഴിമതിയും വർഗീയ രാഷ്ട്രീയവും തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരു ദേശീയ നേതാവ് പ്രതികരണം നടത്തുന്നത് ഇതാദ്യമായാണ്.
ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം കേരളത്തിലുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ആദ്യഘട്ട വിലയിരുത്തൽ. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.
Next Story

