മാണിയെ അഭിനന്ദിക്കാതിരിക്കാൻ ശത്രുവിന് പോലുമാകില്ലെന്ന് ജോർജ്; ജോർജ് അനുജനാണെന്ന് മാണി
text_fieldsതിരുവനന്തപുരം: നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മാണിയെ പ്രശംസിച്ച് പി.സി. ജോർജ്. അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാന്‍ ശത്രുവിന് പോലും കഴിയില്ലെന്നും അടുത്തുള്ള മിത്രത്തേക്കാള്‍ അകലെയുള്ള ശത്രുവാണ് നല്ലതെന്നും പി.സി. ജോർജ് പറഞ്ഞു. നമ്മള് ശത്രുക്കളാണെന്ന് കരുതുന്ന പലരും മിത്രങ്ങളാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ജോര്‍ജ് ഒരിക്കലും തെൻറ ശത്രുവെല്ലന്നും മാണിയും വ്യക്തമാക്കി. മാണിയെ നിയമസഭയിൽ ആദരിക്കവെയായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
ജോർജിനെ അനുജനായിട്ടാണ് കാണുന്നതെന്നും തനിക്ക് ശത്രുക്കളില്ലെന്നും ആരുമായും ശത്രുതയുണ്ടാക്കിയിട്ടില്ലെന്നും മാണി പറഞ്ഞു. പുതുപ്പള്ളിയും പാലയും അടുത്തടുത്ത മണ്ഡലങ്ങളാണെങ്കിലും ദൂരംനോക്കിയാല് പതിനൊന്നു കിലോമീറ്റര്‍ മാത്രമുള്ള താനാണ് മാണിയുമായി ഏറ്റവും അടുത്തുള്ള വ്യക്തിയെന്നും ജോര്‍ജ് പറഞ്ഞു.
‘മാണിയെ ഏറ്റവുംകൂടുതല്‍ വിമര്ശിച്ചിട്ടുള്ളതും ഞാനാണ്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് മാണി എപ്പോഴും പറയാറ്. കുട്ടിയമ്മചേട്ടത്തിയും പാലയും. രണ്ടുപേരോടും ഒരുപോലത്തെ സ്നേഹമാണെന്ന് അദ്ദേഹം പറയാറുണ്ട്. പാലായില്‍ എന്ത് സംഭവിച്ചാലും മാണി ഉടന്‍ അവിടെ ഓടിയെത്തും. ആശുപത്രിയിലാണെങ്കില്‍ അവിടെനിന്ന് വന്നാലുടന്‍ ആ വീട്ടിലെത്തിയിരിക്കും’ ^ജോർജ് പറഞ്ഞു.
