പി.ടിയെ രാജാവിനെപ്പോലെ യാത്രയാക്കിയ കേരളത്തിന് നന്ദി
text_fieldsരവിപുരം ശ്മശാനത്തിൽ പി.ടി. തോമസ് എം.എൽ.എയുടെ
ചിതാഭസ്മത്തിൽനിന്ന് മക്കളായ വിവേകും വിഷ്ണുവും ബന്ധുക്കളും ചേർന്ന് അസ്ഥി പെറുക്കുന്നു
കൊച്ചി: കേരളം രാജാവിനെപ്പോലെയാണ് പി.ടി. തോമസിനെ യാത്രയാക്കിയതെന്ന് ഭാര്യ ഉമ. ഇത്ര അംഗീകാരം നല്കി ഒരു ജനപ്രതിനിധിയെ യാത്രയാക്കിയത് അപൂർവമാണ്. രണ്ട് മതസ്ഥരായതിനാല്‍ ഉപ്പുതോട്ടിലെ പള്ളിയില്‍ അടക്കണമോ കൊച്ചിയില്‍ വേണോ എന്നതൊക്കെ ചിന്തിച്ചിരുന്നു. നവംബർ 22ന് കാണാനെത്തിയ സുഹൃത്ത് ഡിജോ കാപ്പനോട് പി.ടി ഇക്കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ചതിനാല്‍ എല്ലാം ആഗ്രഹം പോലെ നടന്നു. പി.ടി ദൈവവിശ്വാസിയായിരുന്നു.
ഞങ്ങൾ ഒരുമിച്ചിരുന്നു പ്രാർഥിച്ചിട്ടുണ്ട്. പ്രാർഥിച്ച കാര്യങ്ങളൊന്നും നടക്കാതിരുന്നിട്ടില്ല, 'ഇതൊഴികെ' -ഉമ വിതുമ്പി. പി.ടിയെ തോല്‍പ്പിക്കാൻ അസുഖത്തിന് മാത്രമെ കഴിഞ്ഞുള്ളു. കേരള ജനത പി.ടിയെ നെഞ്ചിലേറ്റി. വെല്ലൂരില്‍നിന്ന് ആംബുലന്‍സ് കമ്പംമേട്ടിലെത്തിയ പുലര്‍ച്ച മൂന്നിന് കനത്ത മഞ്ഞിനെ വകവെക്കാതെ ജനങ്ങള്‍ കാത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്. ഒരു പാട് നന്ദിയുണ്ട് ഈ ജനതയോട്, നേതാക്കളോട്, സുഹൃത്തുക്കളോട്, എല്ലാവരോടും. രാഹുൽ ഗാന്ധി, വി.ഡി. സതീശന്, കെ. സുധാകരന്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഡോ. എസ്. ലാൽ, വേണു രാജാമണി അങ്ങനെ ഒത്തിരിപേർ. കെ.സി. ജോസഫാണ് ആശുപത്രി കാര്യങ്ങൾ ചെയ്തത്. ആൻറണി വിളിക്കാത്ത ദിവസമില്ല. പി.ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് ആൻറണിയാണ്. പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും ആശുപത്രി അധികൃതർക്കും നേതാക്കൾക്കും നന്ദി പറയുന്നു- ഉമ കൂട്ടിച്ചേർത്തു.
പി.ടി. തോമസിെൻറ ചിതാഭസ്മം മക്കളും സഹോദരനും സുഹൃത്തുക്കളും നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. ഒരുഭാഗം ഉപ്പുതോട് പള്ളിയിൽ അദ്ദേഹത്തിെൻറ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. അതിനായി സഭയുടെ അനുമതി തേടും. സഭ അനുവദിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. പെരിയാർ, ഗംഗ, തിരുെനല്ലി എന്നിവിടങ്ങളിൽ കൂടി നിമജ്ജനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

