Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമ്പാനൂരിൽ ഹോട്ടലിൽ തീപിടിത്തം
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
തീപിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

