Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘ആ കുട്ടി...

‘‘ആ കുട്ടി ആരോഗ്യ​േത്താടെ തിരിച്ചുവര​െട്ട...’’ പ്രാർഥനയോടെ തമീം

text_fields
bookmark_border
‘‘ആ കുട്ടി ആരോഗ്യ​േത്താടെ തിരിച്ചുവര​െട്ട...’’ പ്രാർഥനയോടെ തമീം
cancel

കാ​സ​ർ​കോ​ട്​:  ‘‘ആ ​കു​ട്ടി ന​ല്ല ആ​രോ​ഗ്യ​േ​ത്താ​ടെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​ര​െ​ട്ട.... ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു...​വേ​റൊ​ന്നും പ​റ​യാ​നി​ല്ല..’’ ജീ​വ​ശ്വാ​സ​ത്തി​നു​വേ​ണ്ടി പി​ട​ഞ്ഞ കൈ​ക്കു​ഞ്ഞി​നെ ഏ​ഴ്​ മ​ണി​ക്കൂ​റി​ന​കം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ തി​രു​വ​ന്ത​പു​ര​ത്തേ​ക്കെ​ത്തി​ച്ച ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ അ​ബ്​​ദു​ൽ ത​മീ​മി​ന് (26) അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ​യും പാ​രി​തോ​ഷി​ക​ങ്ങ​ളു​ടെ​യും പ്ര​വാ​ഹ​മെ​ത്തു​േ​മ്പാ​ഴും വ​ലി​യൊ​രു ദൗ​ത്യം നി​റ​വേ​റ്റി​യ​തി​​​െൻറ അ​മി​താ​ഹ്ലാ​ദ​മി​ല്ല. ക​ട​മ നി​ർ​വ​ഹി​ച്ച​തി​​​െൻറ ആ​ത്​​മ സം​തൃ​പ്​​തി​യും പ്രാ​ർ​ഥ​ന​യും മാ​ത്രം.

 ‘‘ഒ​രു​പാ​ട്​ പ്രാ​വ​ശ്യം എ​റ​ണാ​കു​ള​ത്തേ​​ക്കൊ​ക്കെ രോ​ഗി​ക​ളു​മാ​യി പോ​യി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​ത്ര​ക്ക്​ ക്രി​ട്ടി​ക്ക​ലാ​യ കേ​സു​മാ​യി ഇ​ത്ര സ്​​പീ​ഡി​ൽ പോ​കേ​ണ്ട ആ​വ​ശ്യം വ​ന്നി​ട്ടി​ല്ല. ഇ​തി​​​െൻറ ക്രെ​ഡി​റ്റ്​ എ​നി​ക്ക്​ മാ​ത്ര​മ​ല്ല. ഞാ​നൊ​രു നി​മി​ത്തം മാ​ത്രം. അ​ക​മ്പ​ടി​യാ​യി വ​ന്ന പൊ​ലീ​സ്, പു​ല​ർ​ച്ച​വ​രെ ഉ​റ​ക്ക​മൊ​ഴി​ച്ച്​ ദേ​ശീ​യ​പാ​ത​യി​ലെ ഒാ​രോ ജ​ങ്​​​ഷ​നി​ലും കാ​ത്തു​നി​ന്ന്​ വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​യൊ​​ക്കെ പി​ടി​ച്ചി​ട്ട്​ ആം​ബു​ല​ൻ​സി​ന്​ ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ, സാ​ധാ​ര​ണ​ക്കാ​ർ... ഇ​വ​ർ​ക്കൊ​ക്കെ​യാ​ണ്​ ന​ന്ദി പ​റ​യേ​ണ്ട​ത്...’’  ബ​ദി​യ​ഡു​ക്ക​യി​ലെ സി​റാ​ജ്​-​അ​യി​ഷ ദ​മ്പ​തി​ക​ളു​ടെ 31 ദി​വ​സം പ്രാ​യ​മു​ള്ള മ​ക​ൾ ഫാ​ത്തി​മ​ത്ത്​ ലൈ​ബ​യെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി അ​തി​സാ​ഹ​സി​ക​മാ​യി ത​മീം  തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. 

ഹൃ​ദ​യ ത​ക​രാ​റു​ള്ള കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ഒാ​ക്​​സി​ജ​​​െൻറ അ​ള​വ്​ വ​ള​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ പ​രി​യാ​ര​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ സ​​െൻറ​റി​ൽ എ​ത്തി​ക്കാ​ൻ  ഡോ​ക്​​ട​ർ​മാ​ർ എ​ട്ട്​ മ​ണി​ക്കൂ​റാ​ണ്​ സ​മ​യം അ​നു​വ​ദി​ച്ച​ത്. ഏ​ഴു​ മ​ണി​ക്കൂ​ർ യാ​ത്ര​ക്കി​ട​യി​ൽ ഡീ​സ​ൽ നി​റ​ക്കാ​ൻ 10 മി​നി​റ്റ്​ മാ​ത്ര​മാ​ണ്​ ആം​ബു​ല​ൻ​സ്​ നി​ർ​ത്തേ​ണ്ടി​വ​ന്ന​ത്. ചെ​ർ​ക്ക​ള​യി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​ടെ ആം​ബു​ല​ൻ​സി​​​െൻറ ഡ്രൈ​വ​റാ​യ ത​മീം, െഎ.​സി.​യു സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ൻ​സ്​ ആ​വ​ശ്യ​െ​പ്പ​ട്ട്​ മാ​നേ​ജ​ർ മു​നീ​റി​ന്​ ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇൗ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. 

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ വ​ഴി​നീ​ളെ സ്വീ​ക​ര​ണ​ങ്ങ​ളും അ​നു​മോ​ദ​ന​ങ്ങ​ളു​മാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴും അ​ഭി​ന​ന്ദ​ന​ങ്ങ​ളും പാ​രി​തോ​ഷി​ക​ങ്ങ​ളു​മാ​യി ഒ​രു​പാ​ടു​പേ​ർ കാ​ണാ​നെ​ത്തി. പ​ല​രും നേ​രി​ൽ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കാ​സ​ർ​കോ​ട്​ അ​ടു​ക്ക​ത്ത്​​ബ​യ​ലി​ലെ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​​​െൻറ​യും അ​സ്​​മ​യു​ടെ​യും മ​ക​നാ​ണ്​ അ​ബ്​​ദു​ൽ ത​മീം. ഡ്രൈ​വ​റാ​യി​രു​ന്ന പി​താ​വ്​ നേ​ര​ത്തേ മ​രി​ച്ചു. കു​റ​ച്ചു​കാ​ലം ചെ​റി​യ ച​ര​ക്ക്​ ലോ​റി​ക​ളി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​യി ആം​ബു​ല​ൻ​സ്​ ​ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്നു.

തമീമിന് ഉപഹാരം നൽകി
കാസർകോട്: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക് പിഞ്ചുകുഞ്ഞി​​െൻറ ജീവനുമായി ഏഴുമണിക്കൂർ കൊണ്ട്​ കുതിച്ചെത്തിയ ആംബുലൻസ് ഡ്രൈവർ തമീം അടുക്കത്ത്ബയലിനെ കാസർകോട്​ ജനമൈത്രി പൊലീസ്, കെ.എൽ 14 ബ്ലഡ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്​നേഹോപഹാരം നൽകി അനുമോദിച്ചു. ഡിവൈ.എസ്.പി പി. സുകുമാരൻ ഉപഹാരം നൽകി. പ്രിൻസിപ്പൽ എസ്.ഐ അജിത്ത് കുമാർ, കെ.പി.വി. രാജീവൻ എന്നിവർ പൊന്നാടയണിയിച്ചു. എ.എസ്.ഐ വേണു, സലിം മനോജ്  എന്നിവർ സംസാരിച്ചു. 

Show Full Article
TAGS:thameem Ambulance Driver infant surgery kerala news malayalam news 
News Summary - thameem ambulance driver -Kerala news
Next Story