Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പേന്റില് പിടിച്ച് വലിക്ക്യാ... കൊലയാളിക​ളെ രക്ഷിക്കാനാണ് നിങ്ങളീ പണിയെടുക്കുന്നത്...’ -പൊലീസുകാർക്കെതി​രെ സമരക്കാർ -VIDEO

text_fields
bookmark_border
‘പേന്റില് പിടിച്ച് വലിക്ക്യാ... കൊലയാളിക​ളെ രക്ഷിക്കാനാണ് നിങ്ങളീ പണിയെടുക്കുന്നത്...’ -പൊലീസുകാർക്കെതി​രെ സമരക്കാർ -VIDEO
cancel

വെള്ളിമാടുകുന്ന് (കോഴിക്കോട്): ഷഹബാസ് വധക്കേസ് പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ എം.എസ്.എഫ് നടത്തിയ മാർച്ചിൽ പൊലീസുമായി വാഗ്വാദവും സംഘർഷവും. പെൺകുട്ടികൾ അടക്കമുള്ള സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പൊലീസ് വാനിൽ കയറ്റാൻ ഏറെ നേരം ശ്രമിച്ചെങ്കിലും ​പ്രതിഷേധക്കാർ വഴങ്ങിയില്ല. ഒടുവിൽ, വാഹനത്തിന്റെ ഡ്രൈവർ സീറ്റിലൂടെ അകത്ത് കടന്ന പൊലീസുകാർ ഉള്ളിൽനിന്ന് പിടിച്ചുവലിച്ചും പുറത്തുള്ള പൊലീസുകാർ തലയിൽ പിടിച്ച് താഴ്ത്തിയുമാണ് പ്രതിഷേധക്കാരെ വാഹനത്തിൽ കയറ്റിയത്. ഇതിനിടെ, പൊലീസുകാർ പാന്റ്സ് പിടിച്ച് വലിച്ചതായി സമരക്കാർ ആരോപിച്ചു. ​


‘കൊലയാളികൾക്ക് വേണ്ടിയാണ് നിങ്ങൾ ഈ പണിയെടുക്കുന്നത്. പ്രതികളിലൊരാളുടെ അച്ഛൻ പൊലീസുകാരനായാതിനാലാണ് സമരക്കാരെ മർദിക്കുന്നത്. നെയിം പ്ലേറ്റില്ലാത്ത യൂനിഫോം ധരിച്ച പൊലീസ​ുകാരാണ് സമരത്തെ നേരിടുന്നത്. ഭരണം മാറുമെന്ന ഓർമ വേണം’ -സമരക്കാർ പറഞ്ഞു.


താമരശ്ശേരിയിലെ പത്താംക്ലാസുകാരൻ ഷ​ഹ​ബാ​സിനെ വ​ധ​ിച്ച കേസി​ലെ കു​റ്റാ​രോ​പി​ത​രായ ആറ് പത്താംക്ലാസ് വിദ്യാർഥികളെ പാ​ർ​പ്പി​ക്കു​ക​യും പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കു​ക​യും ചെ​യ്യുന്ന വെ​ള്ളി​മാ​ടുകു​ന്ന് ഒബ്സർവേഷൻ ഹോ​മി​ന് മു​ന്നി​ൽ ഇന്ന് രാവിലെയായിരുന്നു കനത്ത പ്ര​തി​ഷേ​ധം അരങ്ങേറിയത്. ആദ്യം കെ.എസ്.യു പ്രവർത്തകരും പിന്നാലെ എം.എസ്.എഫ് പ്രവർത്തകരും പ്രകടനവുമായെത്തി. വിരലിലെണ്ണാവുന്ന സമരക്കാരെ നേരിടാൻ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയത്. പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട്-മെസൂരു ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.


ഇന്നലെയും വൻ പ്രതിഷേധമാണ് ഇവിടെയുണ്ടായത്. കു​റ്റാ​രോ​പി​ത​രായ വിദ്യാർഥികളെ പ​രീ​ക്ഷ എ​ഴു​തി​ക്കു​ന്ന​ത് ത​ട​യു​മെ​ന്ന് പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പൊ​ലീ​സ് സ​ന്നാ​ഹ​മാ​ണ് വെള്ളിമാടുകുന്നിലുള്ളത്. പ​രീ​ക്ഷ ന​ട​ക്കു​ന്ന വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് സാ​ധ്യ​ത.

താ​മ​ര​ശ്ശേ​രി​യി​ലെ ട്യൂ​ഷ​ൻ സെ​ന്റ​റിൽ ഫെബ്രുവരി 23ന് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ലാ​ണ് പ​ത്താം ക്ലാ​സു​കാ​ര​ൻ എ​ളേ​റ്റി​ൽ വട്ടോളി എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സിന് (15) സാരമായി പരിക്കേറ്റതും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 28ന് രാത്രിയോടെ മരിച്ചതും. തലയോട്ടിക്ക് സാരമായ പരിക്കേറ്റാണ് മരണം. കേ​സി​ൽ പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളിലൊരാളുടെ വീട്ടിൽ നിന്ന് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയിരുന്നു.


കു​റ്റാ​രോ​പി​ത​രെ അ​വ​ർ പ​ഠി​ച്ചി​രു​ന്ന താ​മ​ര​ശ്ശേ​രിയിലെ സ്കൂ​ളി​ലേ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നതിനെ തുടർന്ന് വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോ​മി​ന് തൊ​ട്ട​ടു​ത്തു​ള്ള സ്കൂ​ളിൽ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എന്നാൽ, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒബ്സർവേഷൻ ഹോ​മിൽ തന്നെ പ​രീ​ക്ഷ ന​ട​ത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ആദ്യ പരീക്ഷ.

അതിനിടെ, ഷഹബാസ് വധത്തിൽ ഒരു വിദ്യാര്‍ഥിയെ കൂടി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. ചൊവ്വാഴ്ച രാവിലെയാണ് ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ ഈ വിദ്യാർഥി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഷഹബാസിന്‍റെ പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തും. തിങ്കളാഴ്ച ഏഴ് വിദ്യാര്‍ഥികളെക്കൂടി പൊലീസ് ചോദ്യംചെയ്തിരുന്നു. അക്രമസമയത്ത് പരിസരത്ത് ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളെയാണ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thamarassery student death shahabaz murder case msf protest
Next Story