Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശ്ശേരി ചുരം: ഗതാഗത...

താമരശ്ശേരി ചുരം: ഗതാഗത നിയന്ത്രണം ഭാഗികമായി നീക്കി

text_fields
bookmark_border
താമരശ്ശേരി ചുരം: ഗതാഗത നിയന്ത്രണം ഭാഗികമായി നീക്കി
cancel

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിലൂടെ കാർ, ബൈക്ക് എന്നീ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി. റോഡി​​​െൻറ ഒരു ഭാഗത്തുനിന്ന്​ മണ്ണെടുത്ത്​ വീതികൂട്ടി ഓവുചാലുകളിൽ പൈപ്പ് നിരത്തി ക്വാറിവേസ്​റ്റിട്ടാണ് ഗതാഗതയോഗ്യമാക്കിയത്. നിലവിൽ കോഴിക്കോട് ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ ചുരം വഴിയും വയനാട്ടിൽനിന്ന്​ വരുന്ന വാഹനങ്ങൾ നാലാം വളവ്- അടിവാരം ബൈപാസ് വഴിയും പോകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇടിഞ്ഞ സ്ഥലത്തി​​​െൻറ തൊട്ടുമുകളിലായി അടഞ്ഞുപോയ കലുങ്കി​​​െൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇവിടെയും ഒരു ഭാഗത്തുകൂടി മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയൂ. രണ്ടു ദിവസംകൂടി വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും. ക്വാറിവേസ്​റ്റിട്ട് നികത്തിയ ഭാഗങ്ങളിൽ ടാറിങ് പൂർത്തിയായ ശേഷമേ ബസുകൾ കടന്നു പോകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തൂവെന്നും ദേശീയപാത അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThamarassery Ghat RoadThamarassery traffic
News Summary - Thamarassery Ghat Road traffic allow partially -Kerala News
Next Story