Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശേരിയിൽ വനിത...

താമരശേരിയിൽ വനിത ഡോക്​ടർക്ക്​ കോവിഡ്​: പത്തു പേർ നിരീക്ഷണത്തിൽ

text_fields
bookmark_border
assam-covid
cancel

കോഴിക്കോട്​: താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന കർണാടക സ്വദേശിനിയായ ഡോക്​ടർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്​ടർക്കാണ്​ രോഗംസ്ഥിരീകരിച്ചത്​. കർണാടകയിലേക്ക്​ തിരികെ പോയി 13ാം ദിവസം വൈറസ്​ ബാധ സ്ഥിരീകരിക്കുകയായിരുന്നു. 

ഇതേതുടർന്ന്​ ആശുപത്രിയിലെ ആറ്​ ജീവനക്കാരും ഡോക്​ടറുടെ അടുത്ത്​ പരിശോധനക്കെത്തിയ നാല്​ ഗർഭിണികളും ഉൾപ്പെടെ പത്ത്​ പേരെ ക്വാറൻറീനിലാക്കിയിട്ടുണ്ട്​​. ഡോക്​ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പ്​ൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​. താമരശ്ശേരിയിൽ ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​.

കർണാടക സ്വദേശികളായ ഡോക്​ടർ ദമ്പതികൾ താമരശ്ശേരിയിലെ സ്വകാര്യ ആശുപ​ത്രിയിൽ ജോലി ചെയ്​തുവരികയായിരുന്നു. ഇതിൽ വനിത ഡോക്​ടർക്കാണ്​ കോവിഡ്​ ബാധ കണ്ടെത്തിയിരിക്കുന്നത്​. ഈ മാസം അഞ്ചിനാണ്​ ഇവർ കർണാടകയിലേക്ക്​ തിരികെ പോയത്​.

കേരളത്തിൽ നിന്നാകാം തങ്ങൾക്ക്​ രോഗം പകർന്നതെന്ന സംശയം ഡോക്​ടർ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്​​. കർണാടകയിൽ തിരിച്ചെത്തിയത്​ മുതൽ ഹോം ക്വാറൻറീനിലായിരുന്നെന്നും മറ്റാരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsthamarasserycorona virusquarantinecovid 19
News Summary - thamarassery doctor covid 19; seven persons under quarantine -kerala news
Next Story