Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ ഹമാസ് വിരുദ്ധ റാലിയിൽ പങ്കെടുക്കില്ലെന്ന് താമരശ്ശേരി ബിഷപ്

text_fields
bookmark_border
mar remigiose inchananiyil
cancel

പുതുപ്പാടി: ബി.ജെ.പിയുടെ ഹമാസ് വിരുദ്ധ റാലിയിൽ പങ്കെടുക്കില്ലെന്ന് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി. ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി അടിവാരത്ത് സംഘടിപ്പിച്ച ജനകീയസംഗമത്തിനെത്തിയ ബിഷപ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ രണ്ടിന് കോഴിക്കോട് ബി.ജെ.പി നടത്തുന്ന ഇസ്രായേൽ അനുകൂല പരിപാടിയിൽ താമരശ്ശേരി ബിഷപ് അടക്കം ക്രിസ്ത്യൻ പുരോഹിതർ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കൾ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ബിഷപ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thamarassery Bishop will not participate in BJP's anti-Hamas rally
Next Story