കരുവൻപൊയിലിനെ കരയിപ്പിച്ച് കൂട്ടമരണം
text_fieldsകൊടുവള്ളി: ശനിയാഴ്ച ഉച്ചക്കുശേഷം അപകടവിവരമറിഞ്ഞതുമുതൽ കരുവൻപൊയിൽ ഗ്രാമം തേങ്ങലിലായിരുന്നു. ദേശീയപാതയിൽ കൈതപ്പൊയിലിൽ ബസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് കരുവൻപൊയിൽ വടക്കേക്കര കുടുംബത്തിലെ അംഗങ്ങൾ. മരിച്ച അബ്ദുറഹിമാൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
അബ്ദുറഹിമാെൻറ വടുവൻചാലിലുള്ള ബന്ധുവിേൻറതായിരുന്നു അപകടത്തിൽെപട്ട ജീപ്പ്. അബ്ദുറഹിമാെൻറ മകൻ ഷാജഹാൻ വിദേശത്ത് നിന്ന് വന്നപ്പോൾ ഉപയോഗിച്ചതായിരുന്നു വണ്ടി. ഇൗ ജീപ്പ് തിരിച്ചുനൽകുന്നതിനും സൽക്കാരത്തിനുമായി കുടുംബസമേതം 11 പേർ വെള്ളിയാഴ്ചയാണ് വയനാട് വടുവൻചാലിലേക്ക് പുറപ്പെട്ടത്. ശനിയാഴ്ച തിരിച്ച് കരുവൻപൊയിലിലേക്കുള്ള യാത്രക്കും ഇൗ ജീപ്പിൽ തന്നെയാണ് വന്നത്.
വടുവഞ്ചാൽ സ്വദേശി പ്രമോദിനെ ഡ്രൈവറായി കൂട്ടുകയായിരുന്നു. അബ്ദുറഹിമാനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽെപട്ടതായിരുന്നു ആദ്യം നാട്ടുകാർ അറിയുന്നത്. പിന്നീട് മരണം സ്ഥിരീകരിച്ചതോടെ കരുവൻപൊയിൽ വടക്കേക്കര കുടുംബത്തിലുള്ളവരാണെന്ന വിവരം എത്തിയതോടെ കരുവൻപൊയിൽപ്രദേശം ഒന്നാകെ ദുഃഖത്തിലാഴ്ന്നു.
നാട്ടുകാരും ബന്ധുക്കളും ജനപ്രതിനിധികളുമെല്ലാം മൃതദേഹം സൂക്ഷിച്ച മെഡിക്കൽ കോളജിലേക്കും കരുവൻപൊയിലിലെ വീട്ടിലേക്കും ഒഴുകിയെത്തി. അബ്ദുറഹിമാെൻറ ബന്ധുവായ ഇ. അബ്ദുറസാഖിെൻറ മകൻ മഷ്ഹൂറിെൻറ വിവാഹം ഇന്ന് വെണ്ണക്കാടുള്ള ഒാഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചതായിരുന്നു. വിവാഹ റിസപ്ഷനും ആഘോഷവും മരണത്തെതുടർന്ന് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
