കൈതപ്പൊയിൽ അപകടത്തിൽ മരണം ഒമ്പതായി
text_fieldsകൊടുവള്ളി: കൈതപ്പൊയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. വെണ്ണക്കോട് തടത്തുമ്മൽ മജീദ്-സഫിന ദമ്പതികളുടെ മൂത്ത മകൾ ഖദീജ നിയ (10) ആണ് ഉച്ചയോടെ മരിച്ചത്. ഗുരുതര പരിക്കേറ്റ ഖദീജ നിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതോടെ കൊടുവള്ളി അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. അപകടത്തിൽ മരിച്ച കരുവൻപൊയിൽ അബ്ദുറഹ്മാന്റെയും സുബൈദയുടെയും കൊച്ചുമകളാണ് ഖദീജ നിയ.
ആഗസ്റ്റ് അഞ്ചിനാണ് ദേശീയപാത 212ൽ അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ എലിക്കാട് കമ്പിപ്പാലം വളവിൽ സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ എട്ടു പേരെ കൂടാതെ ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിക്കൽ പ്രമോദും മരിച്ചിരുന്നു.
