Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്നേഹസ്പർശവുമായി സുഗതൻ...

സ്നേഹസ്പർശവുമായി സുഗതൻ മാഷ് വീടുകളിലേക്ക്

text_fields
bookmark_border
സ്നേഹസ്പർശവുമായി സുഗതൻ മാഷ് വീടുകളിലേക്ക്
cancel
camera_alt?????????????? ??.???.???????.?????.???????? ???????? ????? ?????????????????? ??????????????? ?????????????????? ????????????????????

ചാ​രും​മൂ​ട്: മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ൽ അ​ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്നേ​ഹ സാ​ന്ത്വ​ന​വു​മാ​യി അ​ധ്യാ​പ​ക​ൻ. താ​മ​ര​ക്കു​ളം വി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ സു​ഗ​ത​ൻ മാ​ഷാ​ണ് ത​​െൻറ ക്ലാ​സി​ലെ 40ഓ​ളം കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലു​മു​ള്ള ആ​ശ​ങ്ക അ​ക​റ്റി ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നും ഈ ​കാ​ലം ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കാ​നു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

 

ഉ​ദ്യ​മ​ത്തി​ന് സ്കൂ​ൾ മാ​നേ​ജ​ർ പി. ​രാ​ജേ​ശ്വ​രി, പ്ര​ധാ​നാ​ധ്യാ​പി​ക സു​നി​ത ടി. ​പി​ള്ള, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്​​റ്റ​ർ എ.​എ​ൻ. ശി​വ​പ്ര​സാ​ദ്, പി.​ടി.​എ ക​മ്മി​റ്റി തു​ട​ങ്ങി​യ​വ​രു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചു. വീ​ട്ടി​ലെ എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും ന​ൽ​കി. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഓ​രോ ഡി​ക്​​ഷ്​​ന​റി​യും നോ​ട്ട് ബു​ക്കും ന​ൽ​കി. അ​ടു​ത്ത സ​ന്ദ​ർ​ശ​ന​ത്തി​ന് മു​മ്പ്​ ഓ​രോ കൂ​ട്ടു​കാ​രെ​യും കു​ട്ടി​ക്ക​ർ​ഷ​ക​രാ​ക്കാ​നു​ള്ള ടാ​സ്കു​ക​ളും സ​ഞ്ചി​യി​ൽ ക​രു​തി​യാ​യി​രു​ന്നു മാ​ഷ് എ​ത്തി​യ​ത്. പ​ച്ച​ക്ക​റി വി​ത്തു​ക​ളും അ​ത് സ​മ​യാ​സ​മ​യം പ​രി​പാ​ലി​ക്കേ​ണ്ട രീ​തി​യും പ്ര​തി​പാ​ദി​ക്കു​ന്ന ല​ഘു​ലേ​ഖ​യും ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​വ​ത്​​ക​ര​ണ ബ്രോ​ഷ​റും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.

സു​ഗ​ത​ൻ മാ​ഷി​നൊ​പ്പം പി.​ടി.​എ പ്ര​സി​ഡ​ൻ​റ് എം.​എ​സ്. സ​ലാ​മ​ത്ത്, സീ​നി​യ​ർ അ​ധ്യാ​പി​ക സ​ഫീ​ന ബീ​വി, സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ് ഓ​ഫി​സ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ, വി​ശ്രു​ത​നാ​ചാ​രി, സ​ജി കെ. ​വ​ർ​ഗീ​സ്, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ൽ അ​ലി​ഖാ​ൻ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - thamarakkulam vvhss teacher-kerala news
Next Story