Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലശ്ശേരി ഇരട്ടക്കൊല:...

തലശ്ശേരി ഇരട്ടക്കൊല: അന്വേഷണം ക്രൈംബ്രാഞ്ചിന്

text_fields
bookmark_border
thalassery murder
cancel

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ നെ​ട്ടൂ​ർ ഇ​ല്ലി​ക്കു​ന്നി​ലെ പൂ​വ​നാ​ഴി ഷ​മീ​ർ (45), ത്രി​വ​ർ​ണ ഹൗ​സി​ൽ കെ. ​ഖാ​ലി​ദ്‌ (52) എ​ന്നി​വ​രെ ല​ഹ​രി മാ​ഫി​യ കു​ത്തി​ക്കൊ​ന്നെന്നാണ് കേ​സ്. ക്രൈം​ബ്രാ​ഞ്ച് എ.​സി.​പി കെ.​വി. ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്‌ അ​ന്വേ​ഷി​ക്കു​ക.

കേ​സി​ൽ ഏ​ഴു​പേ​രെ ലോ​ക്ക​ൽ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ് ചെ​യ്‌​തി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌ ഒ​രു ദി​വ​സ​ത്തെ ക​സ്‌​റ്റ​ഡി​യി​ൽ വി​ട്ട ആ​റും ഏ​ഴും പ്ര​തി​ക​ളാ​യ വ​ട​ക്കു​മ്പാ​ട്‌ പാ​റ​ക്കെ​ട്ടി​ലെ തേ​രേ​ക്കാ​ട്ടി​ൽ ഹൗ​സി​ൽ അ​രു​ൺ​കു​മാ​ർ (38), പി​ണ​റാ​യി പു​തു​ക്കു​ടി ഹൗ​സി​ൽ ഇ.​കെ. സ​ന്ദീ​പ്‌ (38) എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച്‌ സം​ഘം ചോ​ദ്യം ചെ​യ്‌​ത​ശേ​ഷം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്‌ കോ​ട​തി​യി​ൽ തി​രി​കെ ഹാ​ജ​രാ​ക്കി.

23ന്‌ ​വൈ​കീ​ട്ട്‌ ത​ല​ശ്ശേ​രി വീ​ന​സ് ക​വ​ല​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ല​ഹ​രി​വി​ൽ​പ​ന പൊ​ലീ​സി​നെ അ​റി​യി​ച്ച വി​രോ​ധ​ത്തി​ൽ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന്‌ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്‌ കേ​സ്‌. നെ​ട്ടൂ​ർ ചി​റ​ക്ക​ക്കാ​വ് വെ​ള്ളാ​ട​ത്ത്‌ ഹൗ​സി​ൽ സു​രേ​ഷ്‌​ബാ​ബു എ​ന്ന പാ​റാ​യി ബാ​ബു (47), ചി​റ​ക്ക​ക്കാ​വി​ന​ടു​ത്ത മു​ട്ട​ങ്ക​ൽ ഹൗ​സി​ൽ ജാ​ക്‌​സ​ൺ വി​ൻ​സ​ൺ (28), നെ​ട്ടൂ​ർ ന​മ്പ്യാ​ർ പീ​ടി​ക വ​ണ്ണ​ത്താ​ൻ വീ​ട്ടി​ൽ കെ. ​ന​വീ​ൻ (32), വ​ട​ക്കു​മ്പാ​ട്‌ പാ​റ​ക്കെ​ട്ട്‌ സ​ഹ​റാ​സി​ൽ മു​ഹ​മ്മ​ദ്‌ ഫ​ർ​ഹാ​ൻ (29), പി​ണ​റാ​യി പ​ട​ന്ന​ക്ക​ര വാ​ഴ​യി​ൽ ഹൗ​സി​ൽ സു​ജി​ത്‌ കു​മാ​ർ (45) എ​ന്നി​വ​രാ​ണ്‌ ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime BranchThalassery murder caseThalassery double murder case
News Summary - Thalassery twin murder Investigation handed over to the District Crime Branch
Next Story