Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങിയത്‌ കവർച്ച നടത്തിയ സ്വർണം ഉപയോഗിച്ചെന്ന്​ തലശ്ശേരി മർജാൻ ജ്വല്ലറി ഉടമ
cancel
camera_alt??.???. ????????????? ??.????.??? (???)
Homechevron_rightNewschevron_rightKeralachevron_rightഖമറുദ്ദീൻ ജ്വല്ലറി...

ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങിയത്‌ കവർച്ച നടത്തിയ സ്വർണം ഉപയോഗിച്ചെന്ന്​ തലശ്ശേരി മർജാൻ ജ്വല്ലറി ഉടമ

text_fields
bookmark_border

കണ്ണൂർ: തലശ്ശേരിയിലെ മർജാൻ ഗോൾഡിൽനിന്ന്​ കവർന്ന സ്വർണം ഉപയോഗിച്ചാണ്​ എം.സി. ഖമറുദ്ദീൻ എം.എൽ.എ ഫാഷൻ ഗോൾഡ്​ തുടങ്ങിയതെന്ന്​ മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ.കെ. ഹനീഫ. ത​െൻറ ജ്വല്ലറിയിൽ നിന്ന്​ 25 കിലോ സ്വർണമാണ്​ ഖമറുദ്ദീൻ കവർന്നതെന്നും അദ്ദേഹം ചാനലുകളോട്​ പറഞ്ഞു.

പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ടുവന്നാണ് ഖമറുദ്ദീൻ മർജാൻ ഗോൾഡിൽ നിന്ന്​ സ്വർണം കവർന്നതെന്നും 2007 ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.

ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദ്ദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി ഖമറുദ്ദീൻ 17 ലക്ഷം രൂപക്ക്​ ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ, പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദ്ദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു.

സാമ്പത്തിമായി തകർന്നതിനെ തുടർന്ന്​ പിന്നീട് മർജാൻ ജ്വല്ലറി അടച്ചുപൂട്ടി, സ്വർണക്കച്ചവടം തന്നെ അവസാനിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ചാനലുകളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fashion goldkamarudheen mlamarjan jewelery
News Summary - Thalassery Marjan Jewelery owner says Khamaruddin started jewelery using stolen gold
Next Story