Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷിനോജിന് ​ചികിത്സ...

ഷിനോജിന് ​ചികിത്സ സഹായം വേണം; നബിദിന റാലിയിൽ കുരുന്നുകളേന്തിയ പ്ലക്കാർഡിന് സഹജീവി സ്നേഹത്തിന്റെ ചന്തം

text_fields
bookmark_border
ഷിനോജിന് ​ചികിത്സ സഹായം വേണം; നബിദിന റാലിയിൽ കുരുന്നുകളേന്തിയ പ്ലക്കാർഡിന് സഹജീവി സ്നേഹത്തിന്റെ ചന്തം
cancel

തലശ്ശേരി: നാടെങ്ങും നബിദിനാഘോഷത്തെ വരവേൽക്കുമ്പോൾ തലശ്ശേരി ചെമ്പാട് ഗ്രാമത്തിൽനിന്നും കാണാൻ കഴിയുന്നത് നന്മയുടെയും സഹജീവി സ്നേഹത്തിന്റെയും അതിമനോഹര കാഴ്ച. പ്രവാചക സ്മരണയുടെ ഭാഗമായി താഴെ ചമ്പാട് അൻസാറുൽ ഇസ്‍ലാം സഭയുടെ നേതൃത്വത്തിൽ മദ്റസ വിദ്യാർഥികളും ബഹുജനങ്ങളും ചേർന്ന് ഒരുക്കിയ നബിദിന റാലി കേവലമൊരു ചടങ്ങായിരുന്നില്ല, മറിച്ച് അത് സഹജീവി സ്നേഹത്തിന്റെ പുതിയൊരു കൂട്ടിച്ചേർക്കലായി മാറുകയായിരുന്നു.

റാലിയിൽ പങ്കെടുത്ത കുരുന്നുകളുടെ കൈകളിൽ പ്രവാചക വചനങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉണ്ടായിരുന്നു. എന്നാൽ അതിനൊപ്പം എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചും ഹൃദയം തൊട്ടുണർത്തിയും മറ്റൊരു പ്ലക്കാർഡ് കൂടി ആ കുട്ടികൾ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു.

ചികിത്സാ സഹായം തേടുന്ന ഷിനോജ് എന്ന ചെറുപ്പക്കാരന്റെ ജീവൻ നിലനിർത്താനുള്ള സഹായഭ്യർഥനയുടെ പ്ലക്കാർഡ്. ഇരു കിഡ്നിയും തകരാറിലായ ഇദ്ദേഹത്തിന്റെ ചികിത്സക്കായി നാട്ടുകാർ ഒത്തൊരുമിച്ച് പ്രവർത്തിച്ച് വരുകയാണ്. ഇതിലേക്കാണ് വിദ്യാർഥികൾ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങളുമായെത്തിയത്.

തങ്ങളുടെ ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും രോഗശയ്യയിൽ വേദനയനുഭവിക്കുന്ന ഒരു സഹോദരനെക്കൂടി ചേർത്തുവെക്കാൻ ആ കൊച്ചുകുട്ടികൾ കാണിച്ച വലിയ മനസ്സ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായി. പ്രവാചകൻ പഠിപ്പിച്ച കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വാക്കുകളിൽ മാത്രം ഒതുക്കാതെ, തങ്ങളുടെ പ്രവർത്തിയിലൂടെ കാണിച്ചുതരികയായിരുന്നു താഴെ ചമ്പാട്ടെ ആ കുരുന്നുകളും നാട്ടുകാരും. പരസ്പരം സഹായിക്കാനും താങ്ങാവാനും മടിക്കാത്ത ഈ നല്ല മനുഷ്യരുള്ളടത്തോളം കാലം ഷിനോജിന് ആവശ്യമായ ചികിത്സാ സഹായം ഉറപ്പായും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:children rallyNabi DinamplacardChembadakk
News Summary - Thalassery kids seek aid for Shinoj in Nabidina rally
Next Story