ബ്രണ്ണന്‍ കോളജ് അധ്യാപകന്‍ വാഹനാപകടത്തിൽ മരിച്ചു
text_fieldsനിലമ്പൂര്‍: തലശേരി ബ്രണ്ണന്‍ കോളജ് അധ്യാപകന്‍ പ്രഫ. കെ.വി സുധാകരന്‍ വാഹനാപകടത്തിൽ മരിച്ചു. ഉച്ചക്ക് നിലമ്പൂര്‍ കനോലി പ്ലോട്ടില്‍വെച്ച് ടിപ്പര്‍ ഇടിച്ചായിരുന്നു അപകടം. റിഫ്രെഷർ കോഴ്സിൽ പങ്കെടുക്കാനാണ് സുധാകരന്‍ നിലമ്പൂരിലെത്തിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ഇടിക്കുകയായിരുന്നു. കണ്ണൂര്‍ തിമിരി സ്വദേശിയാണ്.
ബ്രണ്ണന്‍ കോളജ് മാഗസിന്‍ 'പെല്ലറ്റി'ന്‍റെ സ്റ്റാഫ് എഡിറ്ററായിരുന്നു. എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന സുധാകരന്‍ മാതൃഭൂമി കാസര്‍കോട് ലേഖകനായിരുന്നു. കഥയും കവിതയും എഴുതിയിരുന്ന അദ്ദേഹത്തിന് 2000 മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് അവാർഡ്, 1997 ഭാഷാപോഷിണി സാഹിത്യ പ്രതിഭാ പുരസ്കാരം, 2013 മെട്രോ മനോരമ കഥാപുരസ്കാരം, 1995, 2001 വർഷങ്ങളിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്‍റർ സോൺ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
