Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്ന്യത്ത്...

പൊന്ന്യത്ത് സി.പി.എം–ബി.ജെ.പി സംഘർഷം; ബോംബേറിലും അക്രമത്തിലും ഏഴ​ുപേർക്ക് പരിക്ക്

text_fields
bookmark_border
പൊന്ന്യത്ത് സി.പി.എം–ബി.ജെ.പി സംഘർഷം; ബോംബേറിലും അക്രമത്തിലും ഏഴ​ുപേർക്ക് പരിക്ക്
cancel

ത​ല​ശ്ശേ​രി: പൊ​ന്ന്യം നാ​യ​നാ​ർ േറാ​ഡ് നാ​മ​ത്ത്​​മു​ക്കി​ൽ സി.​പി.​എം-​ബി.​ജെ.​പി സം​ഘ​ർ​ഷം. ബോം​ബേ​റി​ലും ഏ​റ്റു​മു​ട്ട​ലി​ലും ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി.​പി.​എം പ്ര​വ​ർ​ത്ത​ക ​രും പൊ​ന്ന്യം വെ​സ്​​റ്റ്​ സ്വ​ദേ​ശി​ക​ളു​മാ​യ വൈ​ശ്യ​ക്കാ​ര​ത്തി ക​ണ്ട്യ​ൻ​പ​റ​മ്പ​ത്ത് വി.​കെ. സു​ബീ​ഷ് (24), സൗ​പ​ർ​ണി​ക​യി​ൽ അ​ശ്വി​ൻ (21), ക​ക്കാ​ട​ൻ​പ​റ​മ്പ​ത്ത് യ​ദു​ൽ കൃ​ഷ്ണ​ൻ (20), ശ്രീ​രാ​ഗം വീ​ട്ടി​ൽ വി​ഥു​ൻ (26), കു ​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ടി. ​അ​ജു​ൻ (31) എ​ന്നി​വ​െ​ര ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സു​ബീ​ഷി​െൻറ​യും വി​ഥു​വി​െൻറ​യും പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ പൊ​ന്ന്യ​ത്തെ ചെ​ങ്ക​ള​ത്തി​ൽ വീ​ട്ടി​ൽ സ​ജ​യ​ൻ (35), അ​ഭ​യ​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ സി. ​ശ്രീ​ജി​ത്ത് (33) എ​ന്നി​വ​ർ ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ പൊ​ന്ന്യം നാ​മ​ത്ത്മു​ക്കി​ന​ടു​ത്താ​ണ് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ദ്യം ബോം​ബാ​ക്ര​മ​ണം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ന്ന​തി​നി​ട​യി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ബോം​ബെ​റി​ഞ്ഞ​താ​യാ​ണ് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി. ഇ​തി​നു​ശേ​ഷ​മാ​ണ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ബോം​ബെ​റി​ഞ്ഞ് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ക​തി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ബോം​ബേ​റി​ൽ പ​രി​ക്കേ​റ്റ് ത​ല​േ​ശ്ശ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലു​ള്ള സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യും മ​റ്റ് നേ​താ​ക്ക​ളും സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThalasseriCPIM-BJP Attack
News Summary - Thalasseri CPIM-BJP Attack-Kerala News
Next Story