കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍
text_fieldsആലപ്പുഴ: പമ്പിങ് കരാറുകാരനില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ (പുഞ്ചകൃഷി) വി.സച്ചു വിജിലന്‍സ് പിടിയിൽ. പുഞ്ചകൃഷിക്കായി വെള്ളം പമ്പ് ചെയ്ത കരാറുകാരൻ ടെന്സിങ്ങിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
5,50,000 രൂപയുടെ ബില്‍ സമര്‍പ്പിച്ച് മാസങ്ങളായിട്ടും നല്‍കാത്തത് സംബന്ധിച്ച് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഓഫിസിലെത്തി അന്വേഷിച്ചു. ബില്ല് മാറാൻ 5000 രൂപ ചോദിച്ചു. ടെന്‍സിങ് ഇക്കാര്യം ആലപ്പുഴ വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി റക്സ് ബോബി അരവിനെ അറിയിച്ചു.
ആദ്യ ഗഡുവായ 2000 രൂപ ചൊവ്വാഴ്ച ഉച്ചക്ക് ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിന് സമീപത്തെ ഓഫിസ് പരിസരത്ത് കൈപ്പറ്റവേ പിടികൂടുകയായിരുന്നു.
