Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത്വാഹ മാവോവാദി അനുകൂല...

ത്വാഹ മാവോവാദി അനുകൂല മുദ്രാവാക്യം വിളിക്കുന്ന വിഡിയോയുമായി പൊലീസ്​; ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ VIDEO

text_fields
bookmark_border
ത്വാഹ മാവോവാദി അനുകൂല മുദ്രാവാക്യം വിളിക്കുന്ന വിഡിയോയുമായി പൊലീസ്​; ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ VIDEO
cancel

കോ​ഴി​ക്കോ​ട്: യു.​എ.​പി.​എ ചു​മ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്​​റ്റു​ചെ​യ്​​ത സം​ഭ​വ​ത്തി​ൽ വി​ഡി​യോ ദൃ​ശ ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട്​ പൊ​ലീ​സ്​. വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​േ​മ്പാ​ൾ താഹ ഫ​സ​ൽ പൊ​ലീ​സ് ജീ​പ് പി​ലി​രു​ന്ന് മാ​വോ​വാ​ദി​ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി എന്നാണ്​ ആരോ പണം. എന്നാൽ, ദൃശ്യത്തിൽ താഹയെ ക ാണുന്നില്ല.



‘ഇ​ൻ​ക്വി​ലാ​ബ്​ സി​ന്ദാ​ബാ​ദ്, മാ​വോ​വാ​ദം സി​ന്ദാ​ബാ​ദ്, മ​ഞ്ചി​ക്ക​ണ്ടി​യി​ൽ മ​രി​ച്ച ധീ​ര ര​ക്​​ത​സാ​ക്ഷി​ക​ൾ​ക്ക്​ വി​പ്ല​വാ​ഭി​വാ​ദ്യ​ങ്ങ​ൾ’ എ​ന്നി​ങ്ങ​നെ​യാ​ണ്​ മു​ദ്രാ​വാ​ക്യം. ഇൗ ​സ​മ​യം ‘അ​വ​​​​​​െൻറ വാ​യ​ട​പ്പി​ക്ക്​’ എ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​ കേൾക്കാം. താഹ​യു​ടെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ദൃ​ശ്യ​വും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പൊ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച​താ​ണെ​ന്ന് താഹ പ​റ​യു​ന്ന ദൃ​ശ്യം സ​ഹോ​ദ​ര​ൻ ഇ​ജാ​സും പു​റ​ത്തു​വി​ട്ടു. പൊ​ലീ​സ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി സ​ഹോ​ദ​ര​നെ കു​ടു​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് ഇ​ജാ​സും പൊ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തെ​ന്ന് മ​ക​ൻ പ​റ​ഞ്ഞ​താ​യി താഹ​യു​ടെ മാ​താ​വും നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. താഹ ‘നഗര മാവോവാദി’ ആണെന്നും കുറേക്കാലമായി നിരീക്ഷണത്തിൽ ആയിരു​െന്നന്നുമാണ് പൊലീസ് വിശദീകരണം.

മുതിർന്ന മാധ്യമപ്രവർത്തകരുടെ പുസ്തകങ്ങൾ മാവോവാദി ഗ്രന്ഥമാക്കി പൊലീസ്
കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്ത സി.പി.എം അംഗം ത്വാഹ ഫസലി‍​​െൻറ വീട് പരിശോധിക്കുന്ന വിഡിയോ പുറത്തുവിട്ട ​പൊലീസ്​ പ്രതിരോധത്തിൽ. മാവോവാദി അനുകൂല പുസ്തകങ്ങളും ലഘുലേഖയും കണ്ടെത്തിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇത്​ സാധൂകരിക്കാനാണ് വിഡിയോ പുറത്തുവിട്ടത്. എന്നാൽ, കണ്ടെത്തിയത് മാധ്യമപ്രവർത്തകരുടെ പുസ്തകങ്ങളാണെന്ന് ദൃശ്യങ്ങളിൽ വ്യക്തം. മാധ്യമവിദ്യാർഥിയായ ത്വാഹയുടെ മുറിയിൽനിന്ന് കണ്ടെത്തിയതെന്ന പേരിൽ വീട്ടുകാരെ കാണിക്കുന്ന പുസ്തകം മാധ്യമം-മീഡിയവൺ ഗ്രൂപ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാ​​​െൻറതാണ്.

‘മാ​ർ​ക്​​സി​സം, സാ​മ്രാ​ജ്യ​ത്വം, തീ​വ്ര​വാ​ദം: സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി’ എ​ന്ന പേ​രി​ൽ ഐ.പി.എച്ച് 2011 മാർച്ചിൽ പ്രസിദ്ധീകരിച്ചതാണിത്. 400 പേ​ജു​ള്ള ചോ​ദ്യോ​ത്ത​ര സ​മാ​ഹാ​രം. 1980 മു​ത​ൽ 2011 വ​രെ​ ‘പ്ര​ബോ​ധ​നം’ വാ​രി​ക​യി​ലൂ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വാ​യ​ന​ക്കാ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ മ​റു​പ​ടി​ക​ളി​ൽ​ പ്ര​സ​ക്ത​മാ​യ​വ സ​മാ​ഹ​രി​ച്ച്​ പു​റ​ത്തി​റ​ക്കി​യതാണ് പുസ്തകമെന്നും മൂ​ന്നു വാ​ല്യ​ങ്ങ​ളു​ള്ള സ​മാ​ഹാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണിതെന്നും ഒ. അബ്​ദുറഹ്​മാൻ പറഞ്ഞു. ഇ​സ്​​ലാ​മും ഇ​സ്​​ലാ​മി​ക പ്ര​സ്​​ഥാ​ന​ങ്ങ​ളും തീ​വ്ര​വാ​ദാ​രോ​പ​ണം നേ​രി​ട്ടി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ളാ​ണ് ഗ​ണ്യ​മാ​യ ഭാ​ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു പുസ്തകം ഓപൺ മാഗസിനിലെ മാധ്യമപ്രവർത്തകൻ രാഹുൽ പണ്ഡിത രചിച്ച ‘ഹലോ ബസ്തറാ’ണ്. മലയാളി മാധ്യമപ്രവർത്തകൻ കെ.എസ്. രാമനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. പ്രസിദ്ധീകരണം കറൻറ്​ ബുക്​സ്​​. റിപ്പോർട്ടറുടെ അനുഭവക്കുറിപ്പുകളാണ് പുസ്​തകത്തി​െലന്നും മാവോവാദം വിശുദ്ധമാക്കുന്ന ഒന്നും ഇല്ലെന്നും കെ.എസ്. രാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മാവോവാദികൾക്കും പൊലീസിനും ഇടയിൽപെട്ട് ജീവിതം പ്രതിസന്ധിയിലാവുന്ന ആദിവാസികളെക്കുറിച്ചും പറയുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsuapa arrest kerala
News Summary - thaha fasal-uapa arrest-kerala news
Next Story