Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഉത്തരവിനായി മാറ്റി

text_fields
bookmark_border
വിചാരണ തടസപ്പെടലും അപ്പീൽ വാദം നീളുന്നതും അഴിമതി തടയൽ നിയമത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യം ഇല്ലാതാക്കുമെന്ന് ഹൈകോടതി
തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഉത്തരവിനായി മാറ്റി
cancel

കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ അപ്പീൽ ഹരജി ഉത്തരവിനായി മാറ്റി. കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷം തടവിനും 30 ലക്ഷത്തിലധികം രൂപ പിഴ അടക്കാനുമാണ് വിധിച്ചത്. വിചാരണ തടസപ്പെടുന്നതും അപ്പീലിൽ വാദം അനന്തമായി നീളുന്നതും മൂലം അഴിമതി തടയൽ നിയമത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യം ഇല്ലാതാകുന്നതായി ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ നിരീക്ഷിച്ചു.

വിചാരണ നടപടികൾ പല വഴിയിലൂടെ തടസപ്പെടുത്തുന്ന അവസ്ഥയുണ്ട്. അഴിമതി തടയൽ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചാൽ അപ്പീൽ നൽകി ജാമ്യത്തിൽ പോകും. അപ്പീലിൽ വാദം കേൾക്കാതെ വർഷങ്ങളോളം ജാമ്യത്തിൽ തുടരും. ഇതിനിടയിൽ പ്രതികൾ മരണപ്പെടുന്നതോടെ കേസില്ലാതാകുന്ന പരിതാപകരമായ അവസ്ഥയാണുള്ളത്. അഴിമതി തടയൽ നിയമത്തിന്‍റെ ലക്ഷ്യം തന്നെ പരാജയപ്പെടുത്തുന്ന സ്ഥിതി വിശേഷമാണിത്. കർശനമായി നടപ്പാക്കിയാൽ മാത്രമേ നിയമത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകൂവെന്നും കോടതി പറഞ്ഞു. ഹൈകോടതിയിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ജസ്റ്റിസ് പറഞ്ഞു. തെറ്റായ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലും വസ്തുതകൾ വേണ്ട വിധം പരിഗണിക്കാതെയുമാണ് വിജിലൻസ് കോടതി ശിക്ഷിച്ചതെന്നാണ് ഹരജിക്കാരന്‍റെ വാദം.

എന്നാൽ, ശിക്ഷ മരവിപ്പിക്കുന്നതിനെ സർക്കാർ ശക്തമായി എതിർത്തു. ശിക്ഷ മരവിപ്പിക്കുന്നത് സ്വാഭാവിക നടപടിയല്ലെന്ന് കോടതിയും അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thachankary case order reserved
Next Story