കോടതി മാറ്റ നീക്കവുമായി തച്ചങ്കരി ഹൈകോടതിയെ സമീപിക്കും
text_fieldsകൊച്ചി: പ്രതിയായും അന്വേഷണ ഉദ്യോഗസ്ഥനായും ഒരേ കോടതിയിൽ ഹാജരാകുന്നത് ഒഴിവാ ക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നീക്കം. അനധികൃത സ്വത്ത് കേസിൽ ത ച്ചങ്കരിക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം നിലവിലിരിക്കെ മരട ് ഫ്ലാറ്റ് കേസിൽ അന്വേഷണ മേധാവിയായി ഹാജരാകേണ്ട പശ്ചാത്തലത്തിലാണ് നീക്കം.
മര ടിൽ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ച് വിറ്റ കേസ് തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ക് രൈംബ്രാഞ്ച് അന്വേഷിച്ചു വരുകയാണ്. പ്രതികൾക്കെതിരെ വിജിലൻസ് കേസും ചുമത്തിയതോടെ തച്ചങ്കരിക്ക് പ്രോസിക്യൂഷൻ പ്രതിനിധിയായി വിജിലൻസ് കോടതിയിലും ഹാജരാകണം. പ്രതിയായും അന്വേഷണ ഏജൻസിയുടെ ഭാഗമായും ഒരേ കോടതിയിൽ ഹാജരാകേണ്ട സാഹചര്യത്തിൽ പ്രതിയായ കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റാനായി ഹൈകോടതിയെ സമീപിക്കാനാണ് നീക്കം.
2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ നാലുവരെ കാലയളവിൽ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം നടന്നത്.
അന്വേഷണം പൂർത്തിയാക്കി 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകി. കേസ് പിന്നീട് മൂവാറ്റുപുഴ കോടതിയിലേക്ക് മാറ്റി. എന്നാൽ, ഒമ്പതു തവണ നിർദേശിച്ചിട്ടും കോടതിയിൽ ഹാജരായില്ലെന്ന ആരോപണമുയർന്നു. 2017 ജൂൈല 25ന് തച്ചങ്കരി ഹാജരായെങ്കിലും ഒക്ടോബർ 17ന് പരിഗണിക്കാൻ മാറ്റി. അന്ന് സിറ്റിങ് ഇല്ലാതിരുന്നതിനെ തുടർന്ന് 2018 ഫെബ്രുവരിയിലേക്ക് മാറ്റി. സിറ്റിങ് ഇല്ലായെന്ന കാരണത്താൽ വീണ്ടും ജൂലൈ രണ്ട്, ഒക്ടോബർ 22, 2019 ജനുവരി 28, മേയ് 17, ഒക്ടോബർ 18 എന്നിങ്ങനെ പരിഗണിക്കുന്നത് മാറ്റി. 2020 മാർച്ച് 12ന് പരിഗണിക്കാനാണ് അവസാനമായി മാറ്റിയത്. കുറ്റപത്രം സമർപ്പിച്ചെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടെയാണ് തച്ചങ്കരി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായത്. മരട് അന്വേഷണവും അദ്ദേഹത്തിനായി. ഒരു കേസിൽ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായും മറ്റൊന്നിൽ പ്രതിയായും ഹാജരാകുന്നത് ഒഴിവാക്കാനാണ് ഹൈകോടതിയെ സമീപിക്കുന്നത്. കേസിെൻറ തുടർ നടപടികളെ ഇത് ബാധിക്കില്ലെന്ന് ഹൈകോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. തെൻറ കേസ് തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തച്ചങ്കരി ശ്രമിക്കുന്നതെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
