40 നാള്‍ക്ക് ശേഷം 4000 തബ്ലീഗുകാര്ക്ക് മോചനം
text_fieldsന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസില്‍നിന്ന് കൊണ്ടുപോയി 28 ദിവസത്തെ സമ്പര്‍ക്ക വിലക്ക് കാലാവധി കഴിഞ്ഞും ഡല്‍ഹി സര്‍ക്കാര്‍ ക്വാറൻറീന് കേന്ദ്രങ്ങളില്‍ പിടിച്ചുവെച്ച മലയാളികളടക്കമുള്ള 4000 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ 40 ദിവസത്തിനുശേഷം മോചനത്തിെൻറ വഴിയിൽ. തബ്ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദിനെതിരായ പ്രധാന തെളിവായി മാധ്യമങ്ങളും പൊലീസും പ്രചരിപ്പിച്ച വിവാദ ഓഡിയോ ക്ലിപ് കെട്ടിച്ചമച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നതിനിടെയാണ് ഫലം നെഗറ്റിവായിട്ടും മാര്‍ച്ച് 31 മുതല്‍ ക്വാറൻറീന് കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച രണ്ടായിരത്തോളം തബ്ലീഗ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ കെജ്രിവാള് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഡല്‍ഹിയിലെ ക്വാറൻറീന് കേന്ദ്രങ്ങളിലുള്ള തബ്ലീഗ് പ്രവര്‍ത്തകരോട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുപോകാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. വീടുകളിലേക്ക് മടങ്ങാൻ തബ്ലീഗ് പ്രവര്‍ത്തകര്‍ മേയ് എട്ടിന് അപേക്ഷ നല്കി പ്രക്രിയ തുടങ്ങിയിരുന്നു. ഡല്‍ഹിക്കാരായ തബ്ലീഗ് പ്രവര്‍ത്തകരെ അവരുടെ വീടുകളിലെത്തിക്കാമെന്നും ഡല്‍ഹിക്ക് പുറത്തുള്ളവര്‍ വാഹനം പിടിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങുകയോ ഡല്‍ഹിയിലെ പരിചയക്കാരുടെ താമസ സ്ഥലങ്ങളിലേക്ക് മാറുകയോ ചെയ്യാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ഡല്‍ഹിക്കാരായ തങ്ങളെ തേടി ബസ് വരുമെന്ന് ദ്വാരക ക്വാറൻറീന് കേന്ദ്രത്തിലുള്ള ശംസുല്‍ അഫ്രൈന് പറഞ്ഞു. അതേസമയം, സുല്‍ത്താന്‍പുരി ക്വാറൻറീന് കേന്ദ്രത്തില്‍ അപേക്ഷ നല്‍കാനുള്ള പ്രക്രിയപോലും തുടങ്ങിയിട്ടില്ലെന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
