Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.വി തോമസിന് അധികാരഭ്രമം; ഇത്രയും ആനൂകൂല്യം കിട്ടിയ കോൺഗ്രസുകാരൻ വേറെയില്ലെന്ന് ടി.എച്ച് മുസ്തഫ

text_fields
bookmark_border
കെ.വി തോമസിന് അധികാരഭ്രമം; ഇത്രയും ആനൂകൂല്യം കിട്ടിയ കോൺഗ്രസുകാരൻ വേറെയില്ലെന്ന് ടി.എച്ച് മുസ്തഫ
cancel
Listen to this Article

കൊച്ചി: കെ.വി തോമസിനെ രൂക്ഷവിമർശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. കെ.വി തോമസിന് അധികാരഭ്രമമാണെന്നും കോൺഗ്രസിലേക്ക് വന്ന വഴികൾ മറക്കരുതെന്നും മുസ്തഫ പറഞ്ഞു.

തോമസിന് വ്യാമോഹമാണ്. ഇത്രയും ആനൂകൂല്യം കിട്ടിയ കോൺഗ്രസുകാരൻ വേറെയില്ല. 77ൽ തെരഞ്ഞെടുപ്പ് ചുമതല വിതരണത്തിന് വന്നയാളാണ് തോമസ്. ഇത്രയും ചെയ്തതിൽ കൂടുതൽ എന്താണ് കോൺഗ്രസ് ചെയ്യുകയെന്നും മുസ്തഫ ചോദിച്ചു.

തോമസിന്റെ സംഭാവന എൽ.ഡി.എഫിന് കിട്ടില്ല. ഒരു കണ്ണിയായി മാത്രം നിൽക്കും. രമേശ് ചെന്നിത്തലയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ അല്ല തോമസ്. പ്രതിപക്ഷ നേതാവ് വിളിച്ചില്ലെന്ന കെ.വി തോമസിന്റെ പ്രസ്താവന അഹങ്കാരമാണെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു.

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് മുസ്തഫയെ സന്ദർശിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TH Musthafa on KV Thomas Issues
Next Story