Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.ജി. മോഹൻദാസിന്‍റെ...

ടി.ജി. മോഹൻദാസിന്‍റെ അറസ്റ്റിൽ വല്ലാത്ത ഒത്തുകളി -പി​ണ​റാ​യി വി​ജ​യ​ൻ

text_fields
bookmark_border
ടി.ജി. മോഹൻദാസിന്‍റെ അറസ്റ്റിൽ വല്ലാത്ത ഒത്തുകളി -പി​ണ​റാ​യി വി​ജ​യ​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്റെ കാ​ര്യ​ത്തി​ൽ ന​ട​ന്ന​ത് വ​ല്ലാ​ത്ത ഒ​ത്തു​ക​ളി​യാ​ണെ​ന്നും അ​റ​സ്റ്റ്​ പ്ര​ഹ​സ​ന​മാ​യി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ. അ​റ​സ്റ്റി​ന്​ മു​മ്പ് പാ​ലി​ക്കേ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ ബോ​ധ​പൂ​ർ​വം പാ​ലി​ച്ചി​ല്ല. പൊ​ലീ​സി​നി​ത്​ അ​റി​യാ​ത്ത​ത്​ കൊ​ണ്ട​ല്ല. ബോ​ധ​പൂ​ർ​വ​മാ​യ മ​റ്റെ​ന്തോ നി​ർ​ദേ​ശ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പൊ​ലീ​സ് ഇ​ങ്ങ​നെ ചെ​യ്ത​ത്.

സി​വി​ൽ സ​ർ​വി​സി​നെ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട്​ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ കു​രു​തി​ക്ക​ള​മാ​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത​യും അ​സം​തൃ​പ്തി​യും രൂ​പം കൊ​ള്ളു​ക​യാ​ണ്.

മ​യ​ക്കു​മ​രു​ന്നി​ന്റെ ആ​ളു​ക​ളാ​ണെ​ന്ന്​ അ​റി​യാ​തെ അ​വ​രു​മാ​യി ബ​ന്ധം വ​രാ​മെ​ന്നും അ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചാ​ൽ പി​ന്നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ എ​ന്തി​നെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ കോ​ഓ​ഡി​നേ​റ്റ​റെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​യാ​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ ഭാ​ഗ​മ​ല്ലെ​ങ്കി​ൽ ന​ല്ല​ത്. എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. പ​ക്ഷേ ഫേ​സ്ബു​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ​നി​ന്ന് ഈ ​വാ​ർ​ത്ത നീ​ക്കം ചെ​യ്യ​പ്പെ​ട്ടു. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ പ​രോ​ക്ഷ സ​ഹാ​യം സ​ർ​ക്കാ​റി​ന് ല​ഭി​ക്കു​ന്നു​ണ്ട്. തൂ​ഫാ​ൻ ന​ല്ല നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു എ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ് അ​റ​സ്റ്റ് ത​ന്നെ പൂ​ഴ്ത്തി​വെ​ക്കു​ന്ന നി​ല​യു​ണ്ടാ​കു​ന്ന​ത് -പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentTG MohandasArrestPinarayi VijayanKerala
News Summary - T.G. Mohandas' arrest was a major setback - Vijayan
Next Story