Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ഠ​പു​സ്ത​ക...

പാ​ഠ​പു​സ്ത​ക അ​ച്ച​ടി: കെ.ബി.പി.എസിനെതിരെ അഴിമതി ആരോപണം

text_fields
bookmark_border
KBPS printing
cancel

കൊ​ച്ചി: കെ.​ബി.​പി.​എ​സി​ൽ ഒ​ന്ന് മു​ത​ല്‍ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്​ 2016 -2021 കാ​ല​യ​ള​വി​ല്‍ അ​ച്ച​ടി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ പേ​പ്പ​ര്‍ വാ​ങ്ങി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും ടെ​ന്‍ഡ​റി​ലും അ​ഴി​മ​തി​യെ​ന്ന്​ ആ​രോ​പ​ണം. 2016-17ല്‍ 83 ​സെ​ന്റി​മീ​റ്റ​ര്‍-80 ജി.​എ​സ്.​എം പേ​പ്പ​ര്‍ വാ​ങ്ങാ​ന്‍ വി​ളി​ച്ച ടെ​ന്‍ഡ​റി​ല്‍ എ​ല്ലാ ടാ​ക്‌​സും ഉ​ള്‍പ്പെ​ടെ കു​റ​ഞ്ഞ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി പ​ങ്കെ​ടു​ത്ത പേ​പ്പ​ര്‍ മി​ല്ലി​ന് പ​ക​രം ടെ​ന്‍ഡ​ര്‍ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്താ​ത്ത മി​ല്ലി​ല്‍നി​ന്നാ​ണ് കൂ​ടു​ത​ല്‍ തു​ക​ക്ക് കെ.​ബി.​പി.​എ​സ് പേ​പ്പ​ര്‍ വാ​ങ്ങി​യ​ത്. ഇ​തി​ല്‍ വ​ലി​യ തോ​തി​ല്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി ബി.​ജെ.​പി ദേ​ശീ​യ കൗ​ണ്‍സി​ല്‍ അം​ഗം പി.​എം. വേ​ലാ​യു​ധ​ന്‍ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

2016ല്‍ ​ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി കെ.​ബി.​പി.​എ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മാ​ണ് അ​ഴി​മ​തി ആ​രം​ഭി​ച്ച​ത്. അ​തു​വ​രെ പേ​പ്പ​ര്‍ പ​ര്‍ച്ചേ​സ് ന​ട​ത്തി​യി​രു​ന്ന​ത് സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, 2016 മു​ത​ല്‍ നേ​രി​ട്ടാ​ക്കു​ക​യാ​യി​രു​ന്നു. ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ളി​ലെ അ​ട​ക്കം അ​ഴി​മ​തി സം​ബ​ന്ധി​ച്ച് സ​ര്‍ക്കാ​റി​ന്റെ മു​ന്നി​ല്‍ വി​ജി​ല​ന്‍സ് റി​പ്പോ​ര്‍ട്ട് ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:degree english textbook printingKBPSCorruption
News Summary - Textbook Print: Corruption allegations against KBPS
Next Story