Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കറിപൗഡറുകളിലെ രാസവസ്തു: പരിശോധന കർശനമാക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് കറിപൗഡറുകൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്ന് മനുഷ്യാവകാശ കമീഷൻ.
സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ അധികൃതർക്ക് ബാധ്യതയുണ്ടെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യസുരക്ഷ കമീഷണർക്ക് ഉത്തരവ് നൽകി. . ഈ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
Next Story

