തീവ്രവാദ ആരോപണം: മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ചെന്നിത്തല
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ മുസ്ലിംകെള തീവ്രവാദികളായി ചിത്രീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിച്ചത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒന്നോ രണ്ടോ വ്യക്തികൾ എന്തെങ്കിലും തെറ്റുകൾ െചയ്തിട്ടുണ്ടാകാം. വ്യക്തികൾ ചെയ്യുന്ന തെറ്റ് വ്യക്തിയുടെ തെറ്റായി തന്നെ കാണണം. അതിൻെറ പേരിൽ ഒരു സമുദായത്തെയോ ആ സമുദായത്തിലുള്ള ആളുകളേയോ തീവ്രവാദികളെന്ന് മുദ്ര കുത്തുന്നത് ശരിയല്ല.
നേരത്തെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരാണ് ഇപ്പോൾ യു.ഡി.എഫിനെ പിന്തുണച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻെറ പേരിൽ ഏതെങ്കിലും സംഘടനയുടെ പേരിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് ശരിയാണോ എന്ന് പിണറായിയും സി.പി.എമ്മും ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മീഡിയ വൺ വ്യൂ പോയിൻറിലാണ് മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ചെന്നിത്തല വിമർശനമുന്നയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
