Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗിനകത്ത്​...

ലീഗിനകത്ത്​ തീവ്രവാദികളുണ്ട്​ -കേന്ദ്രമന്ത്രി വി. മുരളീധരൻ

text_fields
bookmark_border
v-muraleedharan
cancel

കരിപ്പൂർ: മുസ്​ലിം ലീഗിനകത്ത്​ തീവ്രവാദികളായിട്ടുള്ളവരുണ്ടെന്നും എല്ലാവരും തീവ്രവാദികളാണെന്ന്​ പറയുന്നി ല്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കോഴിക്കോട്​ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട്​ സ ംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ട്​​ നടക്കുന്ന സമരത്തിനകത്ത്​ ആരെല്ലാമാണുള്ളതെന്ന്​ അറിയില്ല. കെ. സുരേന്ദ്രന്​ അറിയാമായിരിക്കും. ബീഫ്​ വിവാദത്തിൽ സി.പി.എമ്മാണ്​ മറുപടി പറയേണ്ടത്​. അലൻ, താഹ എന്നിവർക്കെതി​െ​ര യു.എ.പി.എ പിൻവലിക്കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെടു​േമ്പാൾതന്നെ അവരെ സി.പി.എമ്മിൽനിന്ന്​ പുറത്താക്കിയിരിക്കുകയാണ്​.

മാവോവാദികളായതുകൊ​ണ്ടാണല്ലോ അവരെ പുറത്താക്കിയത്​. മാവോവാദികളാണെന്ന്​ സംസ്ഥാന സർക്കാർ വിധിയെ​ഴുതുകയും യു.എ.പി.എ ചുമത്തുകയും ചെയ്യുന്നതോടെ എൻ.ഐ.എ അന്വേഷിക്കേണ്ട കേസായി മാറി. പിന്നീട്​ എൻ.ഐ.എ പിന്മാറണമെന്ന്​ പറയുന്നത്​ ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ്​.

സി.എ.ജി റിപ്പോർട്ട്​ പുറത്തുവന്നതോടെ സംസ്ഥാന സർക്കാറും സി.പി.എമ്മും പ്രതിക്കൂട്ടിലാണ്​. ഈ കേസ്​ കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട സ്ഥിതിയിലേക്ക്​ എത്തിയിട്ടി​ല്ലെന്നും മന്ത്രി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsv muraleedharan
News Summary - terrorist in muslimleague v muraleedharan
Next Story