Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലര്‍ ഫ്രണ്ട്...

പോപുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനം -എം.വി. ജയരാജൻ

text_fields
bookmark_border
mv jayarajan
cancel

കണ്ണൂർ: പോപുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. പോപുലര്‍ ഫ്രണ്ട് പോപുലറാകാനാണ് ആക്രമണം നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് ഭീകരവാദ പ്രവര്‍ത്തനമാണ് നടത്തുന്നത്. ലീഗുകാരാണ് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍.ഐ.എ പോപുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തത്.

എന്തിനാണ് ഹർത്താൽ. നിയമലംഘനവും അക്രമവും തുടർച്ചയായി നടത്തിയതുകൊണ്ടാണ് പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തത്. തെളിവുകളും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് എൻ.ഐ.എ ഒരേ സമയം രാജ്യത്ത് പരിശോധനകളും അറസ്റ്റും നടത്തിയത്.

ഇതേ രീതിയിലാണ് ആർ.എസ്.എസും മുന്നോട്ടുപോകുന്നത്. ഇവർ രണ്ടും അപകടകരമാണെന്നും എം.വി. ജയരാജൻ പറഞ്ഞു.

Show Full Article
TAGS:MV Jayarajan 
News Summary - Terrorist activities are being carried out by the Popular Front -MV Jayarajan
Next Story