വഴിയോരങ്ങളിൽ പതിനായിരങ്ങൾ : കോടിയേരിക്ക് നാടിന്റെ അന്ത്യാഞ്ജലി
text_fieldsകണ്ണൂർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് നാടിന്റെ ഹൃദയാഞ്ജലി. ചെന്നൈയിൽ നിന്ന് എത്തിച്ച ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര തലശേരിയിൽ. വഴിയോരങ്ങളിൽ പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാ ദിവാദ്യം അർപ്പിക്കാൻകാത്തു നിൽക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃദതേഹം നേതാക്കൾ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മുൻ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള, മറ്റ് പ്രമുഖ നേതാക്കൾ മന്ത്രിമാർ എന്നിവരാണ് മൃദദേഹം ഏറ്റുവാങ്ങിയത്.

കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസും തലശേരിയിലേക്ക് തിരിച്ചു. സി.പി.എം കേന്ദ്ര – സംസ്ഥാന നേതാക്കളും റെഡ് വളണ്ടിയർമാരും പ്രവർത്തകരും അടങ്ങുന്ന വലിയ ജനാവലി ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലുമുള്ള ആളുകൾക്ക് കോടിയേരിയുടെ മൃതദേഹം പുറത്തുനിന്ന് കാണാവുന്ന രീതിയിലാണ് ആംബുലൻസ് ക്രമീകരിച്ചിട്ടുള്ളത്.
തലശേരിയിൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്നതിന് മുൻപ് 14 കേന്ദ്രങ്ങളിൽ ആംബുലൻസ് നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

