അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ പ്രവൃത്തി 103.31 കോടിയുടെ ടെൻഡറിന് അംഗീകാരം
text_fieldsRepresentative Image
തിരുവനന്തപുരം: അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടുകളുടെ നീളം വർധിപ്പിക്കാനുള്ള പ്രവൃത്തികൾക്കായി ക്ഷണിച്ച ടെൻഡറിന് മന്ത്രിസഭ അംഗീകാരം നൽകി. 103.31 കോടി രൂപയുടെ ടെൻഡറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഹാർബർ എൻജിനീയറിങ് വകുപ്പ് തയാറാക്കിയ 150.73 കോടി രൂപയുടെ പദ്ധതി ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടില്‍നിന്ന് ലോണ്‍ മുഖാന്തരമാണ് നടപ്പാക്കുന്നത്.
ഐ.ഐ.ടി മദ്രാസ് മുഖാന്തരം നടത്തിയ പഠനങ്ങള്‍ പ്രകാരമാണ് അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടുകളും മറ്റ് ഭൗതിക സൗകര്യങ്ങളും പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചത്. തെക്കും വടക്കും പുലിമുട്ടുകളുടെ നീളംകൂട്ടൽ, വാർഫ്, ആക്ഷൻ ഹാൾ, ലോഡിങ് ഏരിയ, ലോക്കർ മുറികൾ, ടോയ്ലെറ്റ് ബ്ലോക്ക്, ജലവിതരണ സംവിധാനം, ഡ്രെയിനേജ് സംവിധാനം, ഐസ് പ്ലാന്റ്, ഡ്രഡ്ജിങ് ആൻഡ് റിക്ലമേഷൻ, വൈദ്യുതീകരണ പ്രവൃത്തികൾ, പ്രഷർ വാഷർ ആൻഡ് ക്ലീനിങ് എക്യുപ്മെന്റ് എന്നീ പ്രവൃത്തികളാണ് അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്ത് നടപ്പാക്കുന്നത്.
ഇതിലെ ചില പ്രവൃത്തികള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട പ്രധാന ഘടകമായ പുലിമുട്ടുകളുടെ നീളം വർധിപ്പിക്കുകയെന്ന പ്രവൃത്തിക്ക് ക്ഷണിച്ച ടെൻഡറാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചത്. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നം യാഥാർഥ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ലോണ്‍ തിരിച്ചടക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാറിന്റേതാണെന്ന നിലയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം പരിഹാസ്യമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം തിരിച്ചടക്കേണ്ട ലോണ്‍ അല്ലാതെ കേന്ദ്രസര്‍ക്കാറിന് പദ്ധതിയില്‍ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

