Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവ്​ മകനെയും...

പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം

text_fields
bookmark_border
പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം
cancel
camera_alt

പൊലീസ് കസ്റ്റഡിയിലെടുത്ത ഹമീദ്, കൊല്ലപ്പെട്ട ഫൈസലും കുടുംബവും

തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ്​ മകനെയും കുടുംബത്തെയും വീടിന്​ തീവെച്ച്​ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചു. തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാകും അന്വേഷിക്കുക.

പ്രതി ഹമീദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്ന കാര്യത്തിൽ സംഘം കൂടിയാലോചിച്ച്​ തീരുമാനമെടുക്കുമെന്ന്​ ഡിവൈ.എസ്​.പി പറഞ്ഞു. പ്രതിയുമായുള്ള തെളിവെടുപ്പ്​ ശനിയാഴ്ചതന്നെ പൊലീസ്​ പൂർത്തിയാക്കിയിരുന്നു. ഹമീദ്​ കുറ്റം സമ്മതിക്കുകയും കൃത്യമായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി വിപുലമായ അന്വേഷണം ആവശ്യമില്ലെന്നാണ്​ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ലഭിച്ച തെളിവുകളിൽ എന്തെങ്കിലും വ്യക്​തത വരുത്തേണ്ടതുണ്ടെങ്കിൽ മാത്രമേ പ്രതിയെ കസ്റ്റഡിയിൽ വാങ്ങൂ. നിശ്​ചിത സമയത്തിനകം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ അന്വേഷണ സംഘം.

ഇതിനിടെ, സമീപത്ത്​ പമ്പുകളില്ലാത്ത ചീനിക്കുഴിയി​ലെ തന്‍റെ കടയിൽ വിൽക്കാനായി കൊല്ലപ്പെട്ട ഫൈസൽ വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ആരുമറിയാതെ പ്രതി കുപ്പികളിലാക്കി കടത്തുകയായിരുന്നു എന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheenikuzhy Murder
News Summary - Ten-member team to investigate Cheenikuzhy Murder
Next Story