Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന്​...

മൂന്ന്​ ട്രെയിനുകൾക്ക്​ തിരുവല്ലയിലും നാല്​ ട്രെയിനുകൾക്ക്​ അമ്പലപ്പുഴയിലും താൽകാലിക സ്​റ്റോപ്​

text_fields
bookmark_border
train
cancel
Listen to this Article

തിരുവനന്തപുരം: എടത്വ സെന്‍റ്​ ജോർജ്​ ഫെറോന പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച്​ മൂന്ന്​ ട്രെയിനുകൾക്ക്​ തിരുവല്ലയിലും നാല്​ ട്രെയിനുകൾക്ക്​ അമ്പലപ്പുഴയിലും താൽകാലിക സ്​റ്റോപ്​ അനുവദിച്ചു.

ഏപ്രിൽ 30, മേയ്​ ഏഴ്​,14 തീയതികളിലെ തിരുവനന്തപുരം-ഹസ്രത്ത്​ നിസാമുദ്ദീൻ എക്സ്​പ്രസ്​ (22653 പുലർച്ചെ 2.40), കന്യാകുമാരിയിൽ നിന്ന്​ ഏപ്രിൽ 28, മേയ്​ അഞ്ച്​, മേയ്​ 12 തീയതികളിൽ പുറപ്പെടുന്ന കന്യാകുമാരി-ദിബ്രുഗർ വിവേക്​ വീക്ക്​ലി എക്സ്​പ്രസ്​ (15905, രാത്രി 9.45), മേയ്​ രണ്ട്​, അഞ്ച്​ തീയതികളിൽ നിസാമുദ്ദീനിൽനിന്ന്​ പുറപ്പെടുന്ന നിസാമുദ്ദീൻ-തിരുവനന്തപരം വീക്ക്​ലി സൂപ്പർഫാസ്റ്റ്​​ (22654, പുലർച്ചെ 1.50) ട്രെയിനുകൾക്കാണ്​ തിരുവല്ലയിൽ സ്​റ്റോപ്പനുവദിച്ചത്​.

ഏപ്രിൽ 27 മുതൽ മേയ്​ 13 വരെയുള്ള തീയതികളിൽ ചെന്നൈ എഗ്​മോർ-ഗുരുവായൂർ എക്സ്​പ്രസ്​ (16127,പുലർച്ചെ 1.41), ഗുരുവായൂർ-ചെന്നൈ എഗ്​മോർ എക്സ്​പ്രസ്​ (16128, പുലർച്ചെ 2.30), മേയ്​ ഒന്നിനും എട്ടിനും തിരുനെൽവേലിയിൽനിന്ന്​ യാത്ര തുടങ്ങുന്ന തിരുനെൽവേലി-ബിലാസ്പൂർ സൂപ്പർഫാസ്റ്റ്​ (22620, രാവിലെ 6.44), മേയ്​ രണ്ട്​, മൂന്ന്​, ഒമ്പത്​, 10 തീയതികളിൽ തിരുനെൽവേലിയിൽനിന്ന്​ ആരംഭിക്കുന്ന തിരുനെൽവേലി-ജാംനഗർ എക്​സ്​പ്രസ്​ (19577, ഉച്ചയ്ക്ക്​ 1.18) ട്രെയിനുകൾക്കാണ്​ അമ്പലപ്പുഴയിലെ താൽകാലിക സ്​റ്റോപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain service
News Summary - Temporary stop for three trains at Thiruvalla and four at Ambalapuzha
Next Story