Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാല്‍ക്കാലിക...

താല്‍ക്കാലിക വേര്‍പിരിയല്‍ വേദനിപ്പിക്കുന്നു–അലൻ

text_fields
bookmark_border
താല്‍ക്കാലിക വേര്‍പിരിയല്‍ വേദനിപ്പിക്കുന്നു–അലൻ
cancel

കോ​ഴി​ക്കോ​ട്​: പ​ന്തീ​രാ​ങ്കാ​വ്​ യു.​എ.​പി.​എ കേ​സി​ൽ താ​ഹ ഫ​സ​ലി​‍െൻറ ജാ​മ്യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി കേ​സി​ൽ ഒ​പ്പം പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട അ​ല​ൻ ഷു​ഹൈ​ബ്. താ​ഹ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​ൽ സ​ന്തോ​ഷി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നും ത​‍െൻറ സ​ഹോ​ദ​ര​നാ​ണ് ജ​യി​ലി​ല്‍ പോ​യ​തെ​ന്നും അ​ല​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

'താ​ഹ​യാ​ണ് ഈ ​ദു​ര​ന്തം വി​ളി​ച്ച​റി​യി​ച്ച​ത്. അ​വ​ന്‍ പ​ണി​സ്ഥ​ല​ത്തും ഞാ​ന്‍ കോ​ള​ജി​ലു​മാ​യി​രു​ന്നു. അ​ന്ന്​ താ​ഹ​യു​ടെ ഇ​ക്കാ​ക്ക​യു​ടെ പി​റ​ന്നാ​ളു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച സ്​​റ്റേ​ഷ​നി​ല്‍ ഒ​പ്പി​ടാ​ന്‍വേ​ണ്ടി നാ​ട്ടി​ല്‍ വ​ന്ന​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ക​ണ്ടു. കു​റേ കാ​ല​ത്തി​നു​ശേ​ഷം പു​റ​ത്തു​പോ​യി ഒ​രു മി​ല്‍ക്ക​വി​ലും ഉ​ന്ന​ക്കാ​യ​യും ക​ഴി​ച്ചു. പ​തി​വു​പോ​ലെ പൈ​സ അ​വ​ന്‍ത​ന്നെ​യാ​ണ് കൊ​ടു​ത്ത​ത്.

ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി​യാ​ലു​ള്ള സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ടു​ത്ത​ല്‍ ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച​താ​ണ്. എ​ന്നാ​ല്‍, പ​ല​രും മി​ണ്ടാ​താ​കു​മ്പോ​ള്‍ ത​നി​ക്ക് താ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജ​യി​ലി​ലെ​ന്ന​പോ​ലെ പു​റ​ത്തും ത​ന്നെ ചേ​ർ​ത്തു​നി​ർ​ത്തി​യ​ത്​ താ​ഹ​യാ​യി​രു​ന്നു. എ​ന്തും തു​റ​ന്നു​പ​റ​യാ​ന്‍ ക​ഴി​യു​ന്ന​ത് അ​വ​നോ​ടു മാ​ത്ര​മാ​യി​രു​ന്നു. ഇ​തു ഭീ​ക​ര​മാ​യി​പ്പോ​യി. ഈ ​താ​ല്‍ക്കാ​ലി​ക​മാ​യ വേ​ര്‍പി​രി​യ​ല്‍ വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ്. അ​ല്ലാ​തെ കേ​വ​ലം കൂ​ട്ടു​പ്ര​തി​യ​ല്ല. അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ അ​റി​യി​ല്ല എ​ങ്ങ​നെ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന്​' -അ​ല​ൻ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thaha Fasalalan shuhaib
News Summary - Temporary separation hurts -Alan
Next Story