Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാൽക്കാലിക...

താൽക്കാലിക നഴ്​സുമാർക്ക്​ വാഗ്​ദാനം ചെയ്​ത ശമ്പളം ലഭിച്ചില്ല

text_fields
bookmark_border
താൽക്കാലിക നഴ്​സുമാർക്ക്​ വാഗ്​ദാനം ചെയ്​ത ശമ്പളം ലഭിച്ചില്ല
cancel

കോഴിക്കോട്​: കോവിഡ്​ ഡ്യൂട്ടിയിലുള്ള താൽക്കാലിക നഴ്​സുമാർക്ക്​ ശമ്പളം കൂട്ടിനൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്​ദാനം നടപ്പായില്ല.

കോവിഡ്​ ഡ്യൂട്ടി എടുക്കുന്ന താൽക്കാലിക നഴ്​സുമാർക്ക്​ ശമ്പളം 20,000 രൂപയാക്കുമെന്ന്​ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.

നിലവിൽ 17,000 രൂപയാണ്​ ഇവർക്ക്​ ലഭിക്കുന്നത്​. ഈ തുക 20,000 രൂപയാക്കുമെന്നും റിസ്​ക്​ അലവൻസ്​ 5000 രൂപയായി ഉയർത്തുമെന്നുമായിരുന്നു വാഗ്​ദാനം. എന്നാൽ, വാഗ്​ദാനം നടപ്പായില്ല. ശമ്പളം കൂട്ടിക്കിട്ടുമെന്നു​ പ്രതീക്ഷിച്ചവർക്ക്​ ശമ്പളം വന്നപ്പോൾ പഴയതുക തന്നെയായിരുന്നു ലഭിച്ചത്​.

കോവിഡ്​ കാലത്തെ കഠിനജോലിക്കു പുറമെ കുറഞ്ഞ ശമ്പളംകൂടിയാവു​േമ്പാൾ ഇവരുടെ ദുരിതം ഇരട്ടിക്കുകയാണ്​.

അധികൃതരോട്​ അ​േന്വഷിച്ചപ്പോൾ, മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചതല്ലാതെ ഉത്തരവായി പുറത്തിറങ്ങിയിട്ടില്ലെന്നാണ്​ അറിയാൻ കഴിഞ്ഞത്​.

ശമ്പളം കൂട്ടിനല്‍കണമെന്ന്​ കോടതിവിധിയുണ്ടെങ്കിലും പല ആശുപത്രികളിലും നഴ്​സുമാർക്ക്​ അടിസ്ഥാന ശമ്പളംപോലും നൽകുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salary issuecovid dutyTemporary nurses
Next Story