Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1653 പ്രൈമറി...

1653 പ്രൈമറി അധ്യാപകർക്ക്​ താൽക്കാലിക ഹെഡ്​മാസ്​റ്റർ പ്രമോഷന്​ ഉത്തരവായി

text_fields
bookmark_border
Headmaster
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 1653 പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ധാ​നാ​ധ്യാ​പ​ക പ്ര​മോ​ഷ​ൻ ന​ൽ​കി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ്. നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ട്ട പ്ര​മോ​ഷ​ൻ സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​ക്ക് വി​ധേ​യ​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​െൻറ നി​യ​മോ​പ​ദേ​ശ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യി കോ​ട​തി​വി​ധി​ക്ക്​ വി​ധേ​യ​മാ​യി സീ​നി​േ​യാ​റി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ധാ​നാ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ മ​റു​പ​ക്ഷം കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യും സ്​​റ്റേ സ​മ്പാ​ദി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സ്​​റ്റേ നീ​ക്കാ​ൻ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​നു​കൂ​ല വി​ധി നേ​ടു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ താ​ൽ​ക്കാ​ലി​ക പ്ര​മോ​ഷ​ന്​ ഉ​ത്ത​ര​വാ​യ​ത്.

പ്ര​ധാ​നാ​ധ്യാ​പ​ക പ്ര​മോ​ഷ​ൻ വ​ഴി ആ​യി​ര​ത്തി​ൽ​പ​രം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വ്​ വ​രും. ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് പി.​എ​സ്.​സി വ​ഴി പു​തി​യ നി​യ​മ​നം ന​ട​ത്തും. 540 ത​സ്തി​ക​ക​ൾ പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്​​ത​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Head MasterPrimary Teachers
News Summary - Temporary Head Master Promotion for Primary Teachers
Next Story