Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപദ്മനാഭ സ്വാമി...

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരൻ ട്രയിൻ തട്ടി മരിച്ച നിലയില്‍

text_fields
bookmark_border
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരൻ ട്രയിൻ തട്ടി മരിച്ച നിലയില്‍
cancel

നേമം: ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിലെ താല്ക്കാലിക ജീവനക്കാരനെ ട്രയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളായണി ശാന്തിവിള വട്ടവിള ലൈനില്‍ സര്‍വ്വോദയം റോഡില്‍ ജെ. സതീഷ്‌കുമാര്‍ (41) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് പാപ്പനംകോട് എസ്റ്റേറ്റ് കോലിയിക്കോട് ഭാഗത്തെ റെയില്‍വേ ട്രാക്കിലാണ് സതീഷ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീവരാഹം പറമ്പില്‍ നഗര്‍ സ്വദേശിയായ സതീഷ്‌കുമാര്‍ വെള്ളായണിയില്‍ താമസമായിട്ട് മാസങ്ങളെയായിട്ടുള്ളൂ.

നേമം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: അര്‍ച്ചന. മക്കള്‍: കൈലാസ്, ധ്രുവ.

Show Full Article
TAGS:found deadPadmanabha Swamy Templerun over by train
News Summary - Temporary employee of Padmanabha Swamy Temple found dead on railway track
Next Story