Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​രാ​ധ​നാ​ല​യ​ങ്ങ​ൾ...

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​യു​ധ പ​രി​ശീ​ല​നം തടയാൻ സർക്കാർ

text_fields
bookmark_border
ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​യു​ധ പ​രി​ശീ​ല​നം തടയാൻ സർക്കാർ
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​യു​ധ പ​രി​ശീ ​ല​നം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മം സ​ർ​ക്കാ​റി​​െൻറ സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ. നി​യ​മ​വ​കു​പ്പ്​ ഇ​തു​സം​ബ​ന ്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണ്. സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ൾ ത​യാ​റാ​ക്കി​യ തി​രു​വി​താം​കൂ​ര്‍-​ക ൊ​ച്ചി മ​ത​സ്ഥാ​പ​ന ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ആ​യു​ധ പ​രി​ശീ​ല​നം ത​ട​യാ​ന്‍ വ്യ​വ​സ്​ ​ഥ ചെ​യ്​​തി​ട്ടു​ണ്ട്. ബി​ൽ​ നി​യ​മ​വ​കു​പ്പി​​െൻറ പ​രി​ഗ​ണ​ന​ക്കും വി​ട്ടി​രു​ന്നു.

ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക്ഷേ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ക്ക​ു​ന്ന ആ​യു​ധ​പ​രി​ശീ​ല​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​നി​ർ​മാ​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ത്. അ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള നി​യ​മ​നി​ർ​മാ​ണ​മാ​ണ്​ ​ ഇ​പ്പോ​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​ത്.

സം​സ്​​ഥാ​ന​ത്തെ ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ആ​ർ.​എ​സ്.​എ​സി​​െൻറ ഉ​ൾ​പ്പെ​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​താ​യി വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ പു​റ​ത്തു​​വ​ന്നി​രു​ന്നു. അ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്ഷേ​ത്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​യു​ധ​പ​രി​ശീ​ല​നം ത​ട​യാ​ന്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ല്‍ ആ​യു​ധ​പ​രി​ശീ​ല​നം നി​രോ​ധി​ക്കാ​നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്ക് ആ​റ് മാ​സം ത​ട​വോ 5000 രൂ​പ പി​ഴ​യോ ശി​ക്ഷ വ​രെ ല​ഭി​ക്കു​ന്ന നി​ല​യി​ലാ​ണ്​ ക​ര​ട്ബി​ല്ലി​ൽ നി​ര്‍ദേ​ശി​ച്ചി​ട്ടു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsstemplesarms Training
News Summary - Temples in Kerala to be Freed from RSS arms Training
Next Story