Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി ക്ഷേത്ര പൂജാരി പിടിയിൽ

text_fields
bookmark_border
india
cancel

നെടുമങ്ങാട്: കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്റ്റിൽ. കൊല്ലം ആനായിക്കോണത്ത് വീട്ടിൽ അരുൺജിയെയാണ് (30) നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

ഇയാളിൽനിന്ന് 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് സൂക്ഷിച്ച കേസിൽ മുൻപും ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഭക്തജനങ്ങളുടെ പരാതിയെ തുടർന്ന് ചൊവ്വാഴ്ച രാത്രി 9.45 ഓടെ ആനായിക്കോണത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

ബാലരാമപുരം ഉച്ചക്കടയില്‍ 6 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വേങ്ങാനൂര്‍ സ്വദേശി അഭിനന്ദ്, ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ ഇരുവരും പിടിയിലായത്. വിനോദ സഞ്ചാരികളേയും സ്‌കൂള്‍ കുട്ടികളേയും കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇവരെന്നാണ് വിവരം.

ലഹരിക്കെതിരെ നടത്തുന്ന ഓപറേഷന്‍ തൂഫാനില്‍ 24 മണിക്കൂറിനിടെ 111 പേര്‍ സംസ്ഥാനത്ത് അറസ്റ്റിലായി. 108 കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. 60 ഗ്രാം MDMA , 38 കിലോ കഞ്ചാവ്, ഒന്നര ഗ്രാം ഹാഷിഷ് ഓയില്‍, 11 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവ പിടിച്ചെടുത്തു. ഇതുവരെ ഓപറേഷന്‍ തൂഫാന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2954 ആയി. ആകെ 3176 പേരാണ് അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temple priest arrested with cannabis
Next Story