Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂട് കൂടുന്നു; ഉരുകി നാട്

text_fields
bookmark_border
അടുത്ത രണ്ടു ദിവസം താപനില നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
ചൂട് കൂടുന്നു; ഉരുകി നാട്
cancel

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ ചൂട് ക്രമാതീതമായി വർധിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷം മേഘാവൃതമാണെങ്കിലും വായുവിൽ ഈർപ്പം കൂടുതലായതിനാൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. യു.വി സൂചികയും ഉയർന്നുതുടങ്ങി. ഈ മാസം എട്ടുവരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൂടും അന്തരീക്ഷ ഈർപ്പവും കൂടിയ സ്ഥിതി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയെക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ പുനലൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്- 36.2 ഡിഗ്രി ( 4.7 കൂടുതൽ). കോട്ടയത്ത് 34.5 ഡിഗ്രിയും പാലക്കാട്‌ 34.4 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. രാജ്യത്ത് കാലവർഷം പിൻമാറൽ സൂചനകൾ കാണിച്ചിട്ടില്ല. രാജസ്ഥാനിൽ തുടങ്ങി ഏറ്റവുമൊടുവിൽ കേരളത്തിലാണ് കാലവർഷം അവസാനിക്കാറ്. പതിവുപോലെ ഒക്ടോബർ പകുതി വരെ കാലവർഷം നിലനിൽക്കുമെന്നാണ് കരുതുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെ മൂന്നുമാസ കാലയളവിൽ ആകെ പെയ്യേണ്ട മഴയിൽ 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ മാത്രം പെയ്ത 15 ശതമാനം അധികമഴയാണ് സംസ്ഥാനത്തിന് രക്ഷയായത്. 2021ലാണ് ഇതിനുമുമ്പ് 22 ശതമാനം കുറവ് രേഖപ്പെടുത്തിയത്. 2023ൽ 48 ശതമാനവും 2024, 2025 വർഷങ്ങളിൽ 11 ശതമാനവും മഴ കുറവായിരുന്നു. പ്രളയ വർഷമായ 2018 ൽ 35 ശതമാനം അധികമഴയാണ് കിട്ടിയത്. 2019ൽ അഞ്ചുശതമാനം മഴ അധികം കിട്ടിയപ്പോൾ തുടർന്നുവന്ന 2020ൽ ഒമ്പത് ശതമാനം മഴ കുറഞ്ഞു.

2027 ഫെബ്രുവരി വരെ എൽനിനോ അതിശക്തമായി തുടരാൻ സാധ്യതയെന്ന് ലോക കാലാവസ്ഥ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണമേഖല പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുന്നത് എൽനിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ്.

യു.വി സൂചിക മൂന്നാറിൽ 11

ഞായറാഴ്ച മൂന്നാറിൽ അൾട്രാ വയലറ്റ് സൂചിക (യു.വി സൂചിക) അതിതീവ്ര അവസ്ഥയിലുള്ള 11 (റെഡ് അലെർട്ട്) രേഖപ്പെടുത്തി. ശനിയാഴ്ചയും മൂന്നാറിൽ 11 ആയിരുന്നു യു.വി സൂചിക. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തൃത്താല എന്നിവിടങ്ങളിൽ ഒമ്പതും ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ എട്ടും അടയാളപ്പെടുത്തി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഉപയോഗം കൂടി; കൂടുതൽ വൈദ്യുതിക്ക്​ ശ്രമം

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ൽ വ​ർ​ധ​ന വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വീ​ണ്ടും വ​ർ​ധി​ച്ചു തു​ട​ങ്ങി. ആ​വ​ശ്യ​ക​ത​യെ​ക്കാ​ൾ ദി​വ​സം 700 മെ​ഗാ​വാ​ട്ടി​ന്റെ വ​രെ കു​റ​വ്​ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്​ മ​റി​ക​ട​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ക​ൽ​ക്ക​രി ക്ഷാ​മം ​സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​ള്ള താ​പ​നി​ല​യ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ന​ത്ത മ​ഴ ക​ൽ​ക്ക​രി ഖ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്​ രൂ​ക്ഷ​മാ​യാ​ൽ സം​സ്ഥാ​ന​ത്ത്​ കൂ​ടു​ത​ൽ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കും.

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി​യു​ടെ കു​റ​വ്​ മ​റി​ക​ട​ക്കാ​ൻ കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്​ കെ.​എ​സ്.​ഇ.​ബി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. ഇ​ത്​ ല​ഭി​ച്ചാ​ലും നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക പ്ര​യാ​സ​മാ​കും. വ​ൻ വി​ല കൊ​ടു​ത്ത്​ വാ​ങ്ങി​യാ​ൽ പി​ന്നീ​ട്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വ​ൻ സാ​മ്പ​ത്തി​ക ഭാ​രം സൃ​ഷ്ടി​ക്കും. യൂ​നി​റ്റി​ന്​ പ​ത്ത്​ രൂ​പ​യി​ൽ കൂ​ട്ടി വാ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്ന് ​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ടം​മാ​റ്റ ക​രാ​ർ പ്ര​കാ​രം വൈ​ദ്യു​തി മ​ട​ക്കി​ക്കൊ​ടു​ക്കേ​ണ്ട ബാ​ധ്യ​ത സെ​പ്​​റ്റം​ബ​റോ​ടെ തീ​രും. അ​തോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മ​ട​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ മി​ച്ച​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​ങ്ങാ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത തു​ലാ​വ​ർ​ഷ​ത്തി​ലാ​ണ് ​ബോ​ർ​ഡി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ. മെ​ച്ച​പ്പെ​ട്ട മ​ഴ കി​ട്ടി സം​ഭ​ര​ണി​ക​ൾ നി​റ​ഞ്ഞാ​ൽ പു​റ​ത്തു​നി​ന്ന്​ ല​ഭി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മൊ​ന്നു​മി​ല്ലെ​ങ്കി​ൽ നി​ന്ത്ര​ണ​മി​ല്ല​തെ തു​ട​രാ​നാ​കും.

പ​രീ​ക്ഷ​ക്കാ​ലം, വേ​ന​ൽ, ക്രി​സ്തു​മ​സ്​ അ​ട​ക്കം ആ​ഘോ​ഷ​ങ്ങ​ൾ വ​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ സം​ഭ​ര​ണി​ക​ളി​ലു​ള്ള വെ​ള്ളം ക​രു​തി​വെ​ക്കേ​ണ്ട​തു​ണ്ട്. വേ​ന​ലാ​കു​മ്പോ​ൾ പു​റ​ത്തു​നി​ന്നു​ള്ള വൈ​ദ്യു​തി​ക്ക് ​വി​ല കു​തി​ച്ചു​യ​രും. അ​​പ്പോ​ൾ കൂ​ടു​ത​ൽ വാ​ങ്ങു​ന്ന​ത്​ വ​ലി​യ സാ​മ്പ​ത്തി​ക ഭാ​രം സൃ​ഷ്ടി​ക്കും.

ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം 95.39 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു. ഭാ​ഗി​ക നി​യ​ന്ത്ര​ണം കൂ​ടി ഉ​ണ്ടാ​യി​ട്ടാ​ണ്​ ​ഇ​ത്ര​യും വേ​ണ്ടി വ​ന്ന​ത്. ഇ​തി​ൽ 64.84 ഉം ​പു​റ​ത്തു​നി​ന്ന് ​കൊ​ണ്ടു​വ​ന്ന​താ​ണ്. ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​നം 26.82 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ മാ​ത്ര​വും. സം​സ്ഥാ​ന​ത്തെ എ​ല്ലാ സം​ഭ​ര​ണി​ക​ളി​ലു​മാ​യി 2648.42 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള വെ​ള്ള​മു​ണ്ട്. ഇ​ത്​ ആ​കെ സം​ഭ​ര​ണ ശേ​ഷി​യു​ടെ 64 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം 3332 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. 684.15 ദ​ശ ല​ക്ഷം യൂ​നി​റ്റി​ന്‍റെ കു​റ​വു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ ആ​റാം തീ​യ​തി വ​രെ 162 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചു​വെ​ങ്കി​ലും 91.65 മാ​ത്ര​മാ​ണ്​ കി​ട്ടി​യ​ത്. നീ​രൊ​ഴു​ക്ക്​ തീ​രെ കു​റ​ഞ്ഞു. ഇ​ന്ന​ലെ 17.17 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

സെ​പ്​​റ്റം​ബ​റി​ലേ​ക്ക്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ ഹ്ര​സ്വ​കാ​ല ക​രാ​റി​ന് ര​ണ്ടു​ത​വ​ണ ടെ​ന്‍ഡ​ര്‍ വി​ളി​ച്ചി​ട്ടും പീ​ക്ക് സ​മ​യ​ത്ത് കു​റ​ഞ്ഞ വി​ല​യ്ക്ക് വൈ​ദ്യു​തി കി​ട്ടി​യി​ല്ല. ആ​ദ്യം യൂ​നി​റ്റി​ന്​ 12.98 രൂ​പ​യാ​ണ്​ ക്വാ​ട്ട്​ ചെ​യ്ത​ത്. വീ​ണ്ടും ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ക​മ്പ​നി​ക​ളു​ടെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.

25 മെ​ഗാ​വാ​ട്ടി​നു​ള്ള ക​രാ​ർ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ ആ​യ​ത്. 100 മെ​ഗാ​വാ​ട്ടി​നാ​യി 9.15 പൈ​സ​യു​ടെ ടെ​ൻ​ഡ​റി​നും ക​മീ​ഷ​ൻ അ​നു​മ​തി പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. മ​ട​ക്കി ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ പു​റ​ത്തു​നി​ന്ന്​ കൂ​ടു​ത​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും ബോ​ർ​ഡ്​ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temperature is likely to rise by up to four degrees Celsius in the next two days
Next Story