പ്രളയബാധിതർക്ക് കൈത്താങ്ങുമായി തെലുങ്ക് ബാലനടിയും
text_fieldsകൊച്ചി: പ്രളയപ്പാച്ചിലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കാരുണ്യത്തിെൻറ കരങ്ങളുമായി തെലുങ്കിലെ ബാലതാരവും. നിരവധി സിനിമയിലും പരസ്യങ്ങളിലും വേഷമിട്ട ഹൈദരാബാദ് സ്വദേശിനി സായ് ഹൻസികയാണ്(10) കൊച്ചിയിലെത്തി ദുരിതബാധിതർക്ക് വേണ്ടി സേവനമനുഷ്ഠിച്ചത്. കാക്കനാട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ കിറ്റ് തയാറാക്കുന്ന വിഭാഗത്തിൽ വളൻറിയറായും പ്രവർത്തിച്ചു. കലക്ടറേറ്റിൽ നടന്നുവരുന്ന കിറ്റ് തയാറാക്കലിന് നിരവധി പേരാണ് വളൻറിയർമാരായി എത്തുന്നത്. പ്രളയബാധിതർക്ക് സഹായം ചെയ്യാനെത്തിയ സായ് ഇതിനെക്കുറിച്ച് മനസ്സിലാക്കിയാണ് കലക്ടറേറ്റിലെത്തുന്നത്.
മരുന്നുകളും വസ്ത്രങ്ങളുമടക്കം ഒരുലക്ഷം രൂപയുടെ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവർക്കായി സായി എത്തിച്ചിരുന്നു. കുട്ടികൾക്കുള്ള പുതുവസ്ത്രങ്ങൾ, ബാഗ്, കുട, പുസ്തകം, പെൻസിൽ തുടങ്ങി സ്കൂൾ സാമഗ്രികളും ദുരിതബാധിത പ്രദേശങ്ങളിലെത്തി വിതരണം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഡെപ്യൂട്ടി കലക്ടർ സുനിൽ ജോസഫിെൻറ സഹായത്തോടെയാണ് ഇവ വിതരണം ചെയ്തത്. 35 ഓളം സിനിമകളിലും 15 പരസ്യങ്ങളിലും സായി അഭിനയിച്ചിട്ടുണ്ട്. സി.സുന്ദറിെൻറയും ഗീതയുടെയും മകളായ സായി ലിറ്റിൽ മിസ് ഇന്ത്യ പട്ടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
