Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാന പൊലീസ് തുഷാറിന്‍റെ വീട്ടിൽ; 21ന് ഹൈദരാബാദിൽ ഹാജരാകാൻ നോട്ടീസ്

text_fields
bookmark_border
തെലങ്കാന പൊലീസ് തുഷാറിന്‍റെ വീട്ടിൽ; 21ന് ഹൈദരാബാദിൽ ഹാജരാകാൻ നോട്ടീസ്
cancel

ആലപ്പുഴ: തെലങ്കാന എം.എൽ.എമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി. 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.

തുഷാർ സ്ഥലത്തില്ലാത്തതിനാൽ ഓഫിസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. നൽഗൊണ്ട എസ്.പി രമ മഹേശ്വരിയും സംഘവുമാണ് എത്തിയത്. നാല് എം.എല്‍.എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് ടി.ആര്‍.എസിന്റെ ആരോപണം. അഹ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാറിന്റെ തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telangana police at Tushar's house
Next Story