Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ നടപടി...

പൊലീസ്​ നടപടി പരിഷ്​കൃതസമൂഹത്തിന്​ ചേർന്നതല്ല -ജസ്റ്റിസ് കെമാൽപാഷ

text_fields
bookmark_border
kamal-pasha
cancel

കൊച്ചി: ഹൈദരാബാദിൽ ഡോക്​ടറെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയവരെ വെടിവെച്ചുകൊന്ന പൊലീസ്​ നടപടി പരിഷ്​കൃതസമൂഹത്തിന്​ ചേർന്നതല്ലെന്ന്​ ഹൈകോടതി മുൻ ജഡ്​ജി ജസ്​റ്റിസ്​ കെമാൽ പാഷ. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയാണ്​ അവർക്ക്​ ലഭിച്ചത്​. അത്​ എല്ലാവരും ആഗ്രഹിക്കുന്നതുമാണ്​. പക്ഷേ നീതി നടപ്പാക്കേണ്ടത്​ ഇങ്ങനെയല്ലെന്ന്​ കെമാൽ പാഷ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വിചാരണ നടത്തി കുറ്റം തെളിയിച്ച ശേഷമാണ്​ ശിക്ഷ വിധിക്കേണ്ടത്​. ഇത്തരക്കാർ ജയിലുകളിൽ കിടന്ന്​ സർക്കാർ ചെലവിൽ തടിച്ചുകൊഴുക്കുന്നതിനോട്​ യോജിപ്പില്ല. എന്നാൽ, ഇവിടെ പൊലീസ്​ നടപടി ജനങ്ങളുടെ വൈകാരികപ്രതികരണത്തിന്​ സമാനമാണ്​. പ്രതികൾ ഓടിമറയാൻ ശ്രമിച്ചാൽ കാലിന്​ വെടിവെക്കാം. പക്ഷേ വെടിവെച്ചുകൊല്ലാൻ അധികാരമില്ല.

ജനങ്ങൾ അതാഗ്രഹിക്കുന്നുണ്ടെന്നത്​ ന്യായീകരണമല്ല. സംഭവത്തി​​െൻറ തുടക്കംമുതൽ പൊലീസിന്​ വീഴ്​ചയുണ്ട്​. ജനരോഷം തണുപ്പിക്കാൻ കാട്ടുനീതി നടപ്പാക്കുന്നത്​ അംഗീകരിക്കാനാവില്ല. ഇത്​ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്​ ഇടയാക്കും. ഇതൊഴിവാക്കാൻ നീതിന്യായ വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്നും കെമാൽ പാഷ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganajustice kemal pashakerala newsmalayalam news
News Summary - Telangana Doctor Murdered Justice B kemal Pasha -Kerala News
Next Story