തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചതിന് പിതാവിന് കാൽലക്ഷം രൂപ പിഴ. തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് കുട്ടി ഡ്രൈവർ പിടിയിലാകുന്നത്.
തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയുമായിരുന്നു.
സംഭവത്തിൽ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴയിട്ടു.പിഴയടക്കാത്ത സാഹചര്യത്തിൽ ഒരുമാസം തടവ് അനുഭവിക്കണമെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.