രണ്ടില ചിഹ്നം അനുവദിക്കിെല്ലന്ന് പി.ജെ. ജോസഫ്; സ്വതന്ത്രനായി മത്സരിക്കാനുള്ള നടപടികളുമായി മാണി വിഭാഗം
text_fieldsകോട്ടയം: സ്ഥാനാർഥി നിർണയത്തിലടക്കം യു.ഡി.എഫ് േനതാക്കളുടെ സമ്മർദത്തിന് പി.ജെ. ജോസഫ് വഴങ്ങിയെങ്കിലും പാർട്ടി ചിഹ്നത്തിെൻറ കാര്യത്തിൽ അനിശ്ചിതത്വം. പാലായിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ ചിഹ്നം ഇനി തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിക്കും. തന്നെ ചെയർമാനായി അംഗീകരിക്കാതെ രണ്ടില ചിഹ്നം അനുവദിക്കിെല്ലന്ന് പി.ജെ. ജോസഫ് അസന്ദിഗ്ധമായി വ്യക്തമാക്കിയ സാഹചര്യത്തിൽ സ്വന്തന്ത്രനായി മത്സരിക്കാനുള്ള നടപടികളുമായി മാണി വിഭാഗം കമീഷനെ സമീപിച്ചു.
പി.ജെ. ജോസഫ് അനുമതി നൽകിയാൽ മാത്രമേ രണ്ടില അനുവദിക്കാനാവൂ എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമായി അനൗദ്യോഗിക കൂടിയാലോചന നടത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി. ജോസഫുമായി ചർച്ചക്കില്ലെന്ന് ജോസ് കെ. മാണി യു.ഡി.എഫ് നേതൃത്വത്തെ തിങ്കളാഴ്ച വീണ്ടും അറിയിച്ചു. ചിഹ്നം വാങ്ങുകയെന്നാൽ ജോസഫിനെ അംഗീകരിക്കുന്നതിന് തുല്യമാണെന്നാണു സീനിയർ നേതാക്കളുടെ നിലപാട്.
ചിഹ്നം ഇല്ലെങ്കിലും പ്രശ്നമില്ലെന്നും പാലായിെല സ്ഥാനാർഥിയും ചിഹ്നവും കെ.എം. മാണിയാണെന്നും സ്ഥാനാർഥി ജോസ് ടോം വ്യക്തമാക്കി. പാലായിലെ ചിഹ്നം മാണി സാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ചിഹ്നം കേരള കോൺഗ്രസിെൻറ ആഭ്യന്തര കാര്യമാെണന്നും ഇടപെടിെല്ലന്നും ഘടകകക്ഷികളും വ്യക്തമാക്കി. കോടതിയിൽ ഇരുപക്ഷത്തിെൻറയും കേസ് നിലനിൽക്കുന്നതും ചിഹ്നം അനുവദിക്കുന്നതിൽ തടസ്സമാണെന്ന് നിയമവിദഗ്ധരും പറയുന്നു.
ജോസ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹത്തിെൻറ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ചിഹ്നം സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ചിഹ്നത്തിന് ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്ന് സ്ഥാനാർഥി ജോസ് ടോം പ്രഖ്യാപിച്ചതോടെയാണ് ജോസഫ് നിലപാട് കടുപ്പിച്ചതെന്നാണു അദ്ദേഹത്തിെൻറ അടുപ്പക്കാരുടെ വാദം.
ചിഹ്നം നൽകുന്നതിൽ സങ്കേതിക പ്രശ്നം -ജോസഫ്
തൊടുപുഴ: പാലാ ഉപെതരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പി.ജെ. ജോസഫ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നൽകുന്നതിൽ സങ്കേതിക പ്രശ്നമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ചതന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽനിന്ന് ജോസഫ് പുറത്താക്കിയ വ്യക്തിയാണ് സ്ഥാനാർഥി ജോസ് ടോം. തിരിച്ചെടുക്കാതെ ചിഹ്നം സാധ്യമാകില്ല. ജോസ് കെ. മാണിയെ ചെയർമാനായി അംഗീകരിക്കുകയും ഇതനുസരിച്ച് നിലപാട് പ്രഖ്യാപിക്കുകയും ചെയ്ത സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കുന്നത് ചെയർമാൻ പദവി സംബന്ധിച്ച തീർപ്പിൽ നിയമപ്രശ്നമാകും. ഇതാണ് ജോസഫ് പറയുന്ന സാങ്കേതികത്വം എന്നാണ് സൂചന.
രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടില്ല -ജോസ് ടോം
കോട്ടയം: രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. വിജയിക്കാന്‍ പി.ജെ. ജോസഫിെൻറ പിന്തുണ ആവശ്യമാണ്. കെ.എം. മാണിയുടെ ചിഹ്നമായ രണ്ടില വേണമെന്നാണ് ആഗ്രഹം. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാന്‍ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണിയും യു.ഡി.എഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താന്‍ അംഗീകരിക്കും.
യു.ഡി.എഫിലെ മുതിർന്ന നേതാവായ പി.ജെ. ജോസഫിനെ നേരിൽകണ്ട് പിന്തുണതേടും. പാലായില്‍ വിജയിക്കാന്‍ ജോസഫിെൻറ സഹായം ആവശ്യമാണ്. ചിഹ്നം ലഭിക്കാനുള്ള സാങ്കേതിക തടസ്സം നീക്കാനാകുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര ചിഹ്നത്തിലാണെങ്കിലും മത്സരിക്കും. കെ.എം. മാണി മുന്നിലുള്ളപ്പോൾ മറ്റൊന്നും പേടിക്കാനില്ല. ആരെയും വ്യക്തിപരമായി തോൽപിക്കാനല്ല ശ്രമിച്ചത്. നിഷ ജോസ് കെ. മാണി സ്ഥാനാർഥി ആകാത്തതിെൻറ പേരിൽ ഒരുപ്രശ്നവും പാർട്ടിയിലും മുന്നണിയിലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടില ചിഹ്നം കിട്ടാൻ േജാസഫിെൻറ അനുമതി വേണമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി.ജെ. ജോസഫിെൻറ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പി.ജെ. ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ കേന്ദ്ര കമീഷെൻറ പരിഗണനയിലാണ്. പി.ജെ. ജോസഫിെൻറ കത്ത് കമീഷന് കിട്ടിയിരുന്നു. ഭരണഘടന പ്രകാരം എന്താണ് വ്യവസ്ഥ എന്ന് പരിശോധിക്കും. ഇതാണ് സ്ഥാനാർഥി എന്ന് ഒപ്പുെവച്ച് ലഭിച്ചാലേ ചിഹ്നം ലഭ്യമാകൂ. ഒപ്പിട്ട് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. റിേട്ടണിങ് ഒാഫിസർ ഉചിത തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസിലെ രണ്ട് വിഭാഗവും ഇതിനകം ഭാരവാഹിത്വവും ചിഹ്നവും അവകാശപ്പെട്ട് കമീഷനെ സമീപിച്ചിട്ടുണ്ട്. കമീഷൻ അതിൽ പെെട്ടന്ന് തീരുമാനം എടുക്കില്ലെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് കമീഷെൻറ മുന്നിലെ നിയമ നടപടികളെ സ്വാധീനിക്കാനിടയുള്ള വിട്ടുവീഴ്ചകൾക്ക് ഇരുപക്ഷവും തയാറാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
274929_1569431512.jpg)