Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; ടെക്നോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം
text_fieldsbookmark_border
അനുപമ
തിരുവനന്തപുരം: നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി അനുപമ (26) മുങ്ങിമരിച്ചു. കാൽവഴുതി ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീഴുകയായിരുന്നു. പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്.
ആറ്റിൽ വീണ സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കരക്കെത്തിക്കുകയും ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

