Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാ​േങ്കതിക സർവകലാശാല...

സാ​േങ്കതിക സർവകലാശാല വി.സി രാജിവെച്ചു

text_fields
bookmark_border
kuncheria-p-Isaac
cancel

തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാല വൈസ്​ചാൻസലർ ​േഡാ. കുഞ്ചെറിയ പി.​െഎസക്കി​​െൻറ രാജി ചാൻസലറായ ഗവർണർ ജസ്​റ്റിസ്​ പി. സദാശിവം സ്വീകരിച്ചു. വ്യാഴാഴ്​ച ഗവർണറെ കണ്ട ശേഷം ഡോ. കുഞ്ചെറിയ തന്നെയാണ്​ രാജി ഗവർണർ സ്വീകരിച്ച വിവരം വെളുപ്പെടുത്തിയത്​. 

സാ​േങ്കതിക സർവകലാശാലയിലെ ബി.ടെക്ക്​ ഇയർ ഒൗട്ട്​ ഉൾപ്പെടെയുള്ള പ്രശ്​നങ്ങളിൽ വി.സിയും സർക്കാറും തമ്മിൽ ഭിന്നതയിലായിരുന്നു. സാ​േങ്കതിക സർവകലാശാലയിൽ നടപ്പാക്കുന്ന പദ്ധതികൾക്ക്​ സർക്കാർ തുരങ്കംവെക്കുന്നുവെന്ന്​ നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. ബി.ടെക്ക്​ ഇയർ ഒൗട്ട്​ വ്യവസ്​ഥകളിൽ ഇളവ്​ വരുത്താൻ സർക്കാർ തലത്തിൽ സമ്മർദം മുറുകിയതോടെയാണ്​ കഴിഞ്ഞ മാസം വി.സി ഗവർണർക്ക്​ രാജി സന്നദ്ധത അറിയിച്ച്​ കത്ത്​ നൽകിയത്​. 

എൻജിനീയറിങ്​ വിദ്യാഭ്യാസത്തി​​െൻറ ഗുണനിലവാരം തകർക്കുന്ന നടപടിക്ക്​ കൂട്ടുനിൽക്കാനാകില്ലെന്നും സർക്കാറിൽ നിന്ന്​ പിന്തുണ ലഭിക്കുന്നില്ലെന്നും വി.സി ഗവർണർക്ക്​ നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഡിസംബർ 31ന്​ ശേഷം പദവിയിൽ തുടരില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതെ തുടർന്ന്​ ഗവർണർ വി.സിയെ വിളിച്ചുവരുത്തുകയും പദവിയിൽ തുടരാൻ നിർദേശിക്കുകയും ചെയ്​തിരുന്നു. ഇയർ ഒൗട്ട്​ പ്രശ്​നം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചയിലൂടെ പരിഹരിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇയർ ഒൗട്ട്​ വ്യവസ്​ഥകൾ വൻതോതിൽ ഇളവ്​ വരുത്തി. ഇതിൽ വി.സി കടുത്ത അതൃപ്​തി അറിയിച്ചിരുന്നു. 

സാ​േങ്കതിക സർവകലാശാലയുടെ ഭരണസമിതിയിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്താൻ സർക്കാർ ഒാർഡിനൻസ്​ കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്​തു.  ഇതിന്​ പിന്നാലെയാണ്​ രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതും വ്യാഴാഴ്​ച വീണ്ടും ഗവർണറെ കണ്ട്​ നിലപാട്​ അറിയിച്ചതും. ഇതെ തുടർന്ന്​ ഡിസംബർ 31വരെ പദവിയിൽ തുടരാൻ ഗവർണർ നിർദേശിച്ചു. 

നേരത്തെ തിരുവനന്തപുരം സി.ഇ.ടി പ്രിൻസിപ്പൽ, സാ​േങ്കതിക വിദ്യാഭ്യാസ ഡയറക്​ടർ, എ.​െഎ.സി.ടി.ഇ മെമ്പർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ്​ കുഞ്ചെറിയ പി.​െഎസക്ക്​ സാ​േങ്കതിക സർവകലാശാലയുടെ ആദ്യ വി.സിയായി 2014 സെപ്​റ്റംബറിൽ ചുമതലയേൽക്കുന്നത്​. 2018 ആഗസ്​റ്റ്​ 31 വരെ കാലാവധിയിരിക്കെയാണ്​ വി.സി ഡിസംബർ 31ന്​ പടിയിറങ്ങാൻ തീരുമാനിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:technical universitykerala newsvcmalayalam newskuncheria p Isaac
News Summary - Technical University VC Resigns - Kerala News
Next Story