ടെക്നിക്കൽ സ്കൂൾ സംസ്ഥാന കലോത്സവം തുടങ്ങി
text_fieldsസംസ്ഥാന ടെക്നിക്കൽ കലോത്സവം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: സാഹിത്യത്തെയും കലയെയും ഭയക്കുന്ന ചിലർ അവയെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെന്നും കലാകാരന്മാർ പക്ഷം വ്യക്തമാക്കേണ്ട കാലമാണിതെന്നും സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു.
43ാമത് ടെക്നിക്കൽ സ്കൂൾ സംസ്ഥാന കലോത്സവം കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർഗീയത കുത്തിവെക്കാൻ ശ്രമം ഏറി വരുകയാണ്. ഇതിനെതിരെ കലയും സാഹിത്യവും പ്രതിരോധമാക്കണം. കലാമത്സരങ്ങൾ വിദ്യാർഥികൾ തമ്മിലാകണം. ഉത്സവങ്ങൾ എല്ലാവരെയും ഒന്നിപ്പിക്കുന്ന വേദികളാകണമെന്നും സ്പീക്കർ പഞ്ഞു.
സംഘാടക സമിതി ചെയർമാൻ വി.ആർ. സുനിൽ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, സ്ഥിരം സമിതി ചെയർമാൻമാരായ കെ.എസ്. കൈസാബ്, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ ചന്ദ്രൻ കളരിക്കൽ, സി. നന്ദകുമാർ, സൂപ്രണ്ട് ഷബാന പി. ഷാഫി, ടി.എ. ഷറഫുദ്ദീൻ, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല ജോയന്റ് ഡയറക്ടർ ഡോ. കെ.എം. അബ്ദുൽ ഹമീദ് സ്വാഗതവും െഡപ്യൂട്ടി ഡയറക്ടർ (ജനറൽ) എ. സുൽഫിക്കർ നന്ദിയും പറഞ്ഞു.
ആതിഥേയർ മുന്നിൽ
കൊടുങ്ങല്ലൂർ: ടെക്നിക്കൽ കലോത്സവ ആദ്യദിന മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആതിഥേയരായ കൊടുങ്ങല്ലൂർ ടി.എച്ച്.എസ് മുന്നിൽ. 43 പോയന്റാണ് കൊടുങ്ങല്ലൂർ നേടിയത്. ഷൊർണൂർ, കുറ്റിപ്പുറം ടി.എച്ച്.എസുകൾ 37 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ജില്ലതലത്തിൽ പാലക്കാടാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

